2018-ാ’ടെ എല്ലാവര്‍ക്കും ജോലിയെന്ന വഗ്ദ്ധാനവുമായിലേബര്‍ പാര്‍ട്ടി

ഡബ്ലിന്‍: 2018-ാടെ എല്ലാവര്‍ക്കും ജോലിയെന്ന വാഗ്ദ്ധാനവുമായി ലേബര്‍ പാര്‍ട്ടി. ജോലി ആവശ്യമുള്ളവര്‍ക്ക് ഒരു തൊഴില്‍ അവസരമെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കുമെന്നാണ് പാര്‍ട്ടിയുടെ വാഗ്ദ്ധാനം. 2020ന് പുതുവര്‍ഷത്തിന് മുമ്പായി ഇത് നടപ്പാക്കാന്‍കഴിയുമെന്ന് പറയുന്നത് കൂടുതല്‍ യാഥാര്‍ത്ഥ ബോധം അടങ്ങുന്നതാണെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ടണ്‍ പറയുമ്പോള്‍ തന്നെയാണ് പാര്‍ട്ടിയുടെ ഈ വാഗ്ദ്ധാനവും. 50,000 അപ്രന്‍റീസ്ഷിപ്പ്സും ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറിന് 11.30 യൂറോയും നടപ്പാക്കാന്‍ കഴിയുമെന്ന ആഗ്രഹമാണ് ജോണ്‍ ബര്‍ട്ടന് ഉള്ളത്. 2020-ാടെ എല്ലാ സ്കൂളുകളിലും, ബിസ്നസ് സ്ഥാപനങ്ങളിലും വീടുകളിലും അതിവേഗ ബ്രോഡ്ബാന്‍റും വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.

അതേ സമയം ഫിന ഗേല്‍ മൂന്ന് ദീര്‍ഘകാല പദ്ധതികളാണ് മുന്നോട്ട് വെയ്ക്കുന്നത്. തൊഴില്‍ സൃഷ്ടിക്കുക, വരുമാന നികുതി കുറയ്ക്കുക, പൊതുമേഖല റിക്രൂട്ട്മെന്‍റും വേതനവും എന്നങ്ങനെയുള്ളതിലാണ് ഫിന ഗേലിന്‍റെ  ശ്രദ്ധ. 2020ന് ഇടയില്‍ഓരോ വര്‍ഷവും 50,000 തൊഴില്‍ വീതം സൃഷ്ടിക്കാനാകുമെന്ന് വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. ഇത് പ്രകാരം തൊഴില്‍ സൃഷ്ടിച്ചാല്‍ തൊഴിലില്ലായ്മ 10 ശതമാനത്തില്‍ നിന്ന് ആറിലേക്ക് ചുരുക്കുമെന്നാണ് കരുതുന്നത്. സാമ്പത്തിക മാന്ദ്യസമയത്ത് രാജ്യം വിട്ട 70,000 പേര്‍ക്ക് കൂടി രാജ്യത്തേക്ക് തിരിച്ച് വരാന്‍ ഇത് അവസരമാകും.

തൊഴില്‍ സൃഷ്ടിക്കപ്പെടുന്നത് രാജ്യത്തിന്‍റെ എല്ലാ മേഖലയിലും സംഭവിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. നാല് വര്‍ഷം കൊണ്ട് യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് ഇല്ലാതാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രക്ഷിതാക്കളെ ജോലിയിലേക്ക് തിരിച്ചെത്തിക്കാനും നടപടികളുണ്ടാകുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ആരോഗ്യ ചെലവ് കുറയ്ക്കും. ജിപി ഫീസ് കുട്ടികള്‍ക്ക് ഇല്ലാതാക്കും പുതിയ വര്‍ക്കിങ് ഫാമിലി പേയ്മെന്‍റ് കൊണ്ട് വരും, ആഴ്ച്ചയില്‍ പതിനഞ്ച് മണിക്കൂറോ അതില്‍കൂടുതലോ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മണിക്കൂറിന് €11.75 വീതം ലഭിക്കുന്നതിന് നടപടിയെടുക്കും എന്നിവയും ഫിന ഗേലിന്‍റെ വാഗ്ദ്ധാനങ്ങളിലുണ്ട്.

അധികാരത്തില്‍ എത്തിയാല്‍ ഫിന ഗേല്‍ €4.2 ബില്യണ്‍ ആണ് പബ്ലിക് സര്‍വീസിന് വേണ്ടി ചെലവഴിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഗാര്‍ഡ, അദ്ധ്യാപകര്‍, തുടങ്ങി പതിനായിരം പേരെ റിക്രൂട്ട് ചെയ്യും. പ്രായമായര്‍, വൈകല്യം ഉള്ളവര്‍, പരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് നല്‍കുന്ന ആനുകൂല്യം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യം വെയ്ക്കും. സാമ്പത്തികമായി അപ്രതീക്ഷിതമായ പ്രതിസന്ധി ഉണ്ടാകുന്നത് ബാധിക്കാതിരിക്കാന്‍ കണ്ടീജന്‍സി ആന്‍റ് സ്റ്റബിലിറ്റി റിസര്‍വ് രൂപീകരിക്കുമെന്നും ഫിന ഗേല്‍ വ്യക്തമാക്കുന്നുണ്ട്.

​എസ്

Share this news

Leave a Reply

%d bloggers like this: