യു ഡി എഫ് സര്‍ക്കാരിന്റെ ഭരണം കേരളത്തില്‍ സുവര്‍ണകാലം: ഗവര്‍ണര്‍

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. പതിമൂന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന് നയപ്രഖ്യാവപപ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോ ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാകുമെന്നും സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ഈ മാസം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം 50 ശതമാനം പൂര്‍ത്തിയാക്കി. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനം എന്ന പദവി കേരളത്തിനാണ്. ഐ.ടി മേഖലയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 18,000 കോടിയില്‍ എത്തും. വിഴിഞ്ഞം പദ്ധതി നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുംമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ ആരംഭത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് 12.3 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍. 2016-17 ഓടെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകള്‍ ആരംഭിക്കും. പട്ടിക വിഭാഗങ്ങള്‍ക്കു വേണ്ടി ആദ്യ മെഡിക്കല്‍ കോളജ് പാലക്കാട് ആരംഭിച്ചു. കാന്‍സര്‍ ചികിത്സാ സൗകര്യം എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തി. റബറിന്റെ താങ്ങുവില വില 150 രൂപയായി നിശ്ചയിച്ചു. ഇതിനായി 300 കോടി രൂപ നീക്കിവച്ചു. കൊച്ചിയിലെ കാന്‍സര്‍ ആശുപത്രി ഉടന്‍ പൂര്‍ത്തിയാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 5 ലക്ഷം രൂപയുടെ സഹായം. കാന്‍സര്‍ ചികിത്സ സൗജന്യമായി നടത്താന്‍ ‘സുകൃതം’ പദ്ധതി.
ദേശീയ ഗെയിംസ് പ്രശംസനീയമായ വിധത്തില്‍ നടത്തി.ആഭ്യന്തര പാല്‍ ഉത്പാദനത്തില്‍ വളര്‍ച്ച കൈവരിക്കാനായി. ട്രഷറി ഇടപാടിനെ കടലാസ് വിമുക്തമാക്കും. ട്രഷറികളും ഡേറ്റാ സെന്റുകളും തമ്മില്‍ ഈ വര്‍ഷം ബന്ധിപ്പിക്കും. കൊച്ചിയില്‍ ബിസിനസ് ടു ബിസിനസ് മീറ്റ് ഈ മാസം നടത്തും.
പരമ്പരാഗത വ്യവസായ മേഖലയില്‍ വന്‍ പുരോഗതി. റബര്‍ കര്‍ഷരെ സഹായിക്കാന്‍ വൈധ്യപദ്ധതികള്‍. ആഭ്യന്തര പച്ചക്കറി ഉത്പാദനം ഇരട്ടിയായി.
തിരുവനന്തപുരത്ത് ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ്. ലിംഗമത്വവും സ്ത്രീ ശാസ്തീകരണവും ഉറപ്പാക്കും. താറാവ് കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. തിരുവനന്തപുരത്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ‘ഓപറേഷന്‍ അനന്ത’. താഴ്ന്ന വരുമാനക്കാര്‍ക്ക് ഹരിത നഗരം പരിപാടി.
എല്ലാവര്‍ക്കും സ്വന്തമായി വീട് സര്‍ക്കാരിന്റെ ലക്ഷ്യം. 75000 വീടുകള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളില്‍ ഹാന്‍ഡ്ലൂം കേന്ദ്രങ്ങള്‍ തുടങ്ങും. കൊച്ചിയിലെ പെട്രോ കെമിക്കല്‍ കമ്പനി വ്യവസായ മുഖഛായ മാറ്റും. കോഴിക്കോട് ഫുട്വെയര്‍ പാര്‍ക്കി. പാലക്കാടും തൊടുപുഴയിലും വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബേര്‍ബന്‍ ട്രെയിന്‍ പരിഗണനയില്‍.
എറണാകുളത്തും കോഴിക്കോടും അര്‍ബന്‍ണ്‍ ഫോറസ്റ്ററി സ്‌കീം നടപ്പാക്കും. ആഭ്യന്തര പാല്‍ ഉല്‍പ്പാദനത്തില്‍ വളര്‍ച്ച കൈവരിച്ചുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. പ്രസംഗം തുടരുകയാണ്.
നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ സഭയിലേക്ക് കടന്നുവന്നതേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഭരണഘടനാപരമായ ബാധ്യത തനിക്ക നിറവേറ്റിയേ തീരു. നിശബ്ദത പാലിച്ച്് സഹകരിക്കുകയോ അല്ലെങ്കില്‍ പുറത്തുപോകുകയോ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Share this news

Leave a Reply

%d bloggers like this: