തൊടുപുഴ ഫാമിലി ക്ലബ്ബ് 2-ാമത് വാര്‍ഷികം ഫെബ്രുവരി 6 ന്

ഡബ്ലിന്‍: തൊടുപുഴയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി അയര്‍ലണ്ടില്‍ താമസമക്കിയിരിക്കുന്നവരുടെ ക്ലബ്ബായ തൊടുപുഴ ഫാമിലി ക്ലബ്ബിന്റെ 2-ാമത് വാര്‍ഷികം ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 10:30 മുതല്‍ താല കില്‍നമന ഹാളില്‍ നടത്തപ്പെടും. വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികളാല്‍ സമ്മ്പുഷ്ടമായ ഈ വാര്‍ഷികാഘോഷത്തിലേയ്ക്ക് എല്ലാ തൊടുപുഴ ഫാമിലി മെംബര്‍മാരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വാര്‍ഷികാഘോഷത്തില്‍ നടക്കുന്ന കലാപരിപാടികളില്‍ കുട്ടികളുടെ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ സംഘാടകരുമായി ബന്ധപ്പെടണമെന്ന് തൊടുപുഴ ഫാമിലി ക്ലബ് വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ചില്‍സ്: 0870622230
ഇന്നസെന്റ് : 0877850505
തങ്കച്ചന്‍ : 0899541925
Kilnamanagh Communtiy Cetnre
Treepark Rd, Dublin 24

Share this news

Leave a Reply

%d bloggers like this: