പോര്‍ട്ട്‌ലീഷില്‍ വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച്ച

പോര്‍ട്ട് ലീഷ് :വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയും വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച(ഫെബ്രുവരി 6) രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ പോര്‍ട്ട്‌ലീഷിനടുത്തുള്ള ഹീത്ത് അസംപ്ഷന്‍ ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്.

ഈ ആഴ്ച്ചത്തെ ശുശ്രൂഷകള്‍ക്ക് ഫാ. ജോര്‍ജ്ജ് ഒ.എസ്.ബിയും ഫാ.സിജി പന്നകത്തിലും , നേതൃത്വം നല്‍കുന്നതാണ്. ഇതേ ദിവസം ഉപവാസ പ്രാര്‍ത്ഥനക്കായി വരുന്ന എല്ലാ കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും, ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംഗിനും കുമ്പസാരത്തിനും സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് വോയിസ് ഓഫ് പീസ് മിനിസ്ട്രി അറിയിച്ചു

Share this news

Leave a Reply

%d bloggers like this: