ഗദ്ദാഫി ജീവനുവേണ്ടി കേഴുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ അല്‍ ഗദ്ദാഫി മരണത്തിന് തൊട്ടുമുമ്പ് ജീവനുവേണ്ടി യാചിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഗദ്ദാഫിയെ കൊലപ്പെടുത്തിയ വിമതസേനയിലെ അയ്മാന്‍ അല്‍മാനിയെന്നയാള്‍ മൊബൈലില്‍ എടുത്ത ദൃശ്യങ്ങള്‍ ബിബിസിയാണ പുറത്തുവിട്ടിരിക്കുന്നത്. ഒരാള്‍ ഗദ്ദാഫിയുടെ തലയ്ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്നതും ഗദ്ദാഫി വെടിവെയ്ക്കരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

https://www.youtube.com/watch?v=D5CXHnlVgxE

പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഗദ്ദാഫി 42 വര്‍ഷക്കാലമാണ് ലിബിയ ഭരിച്ചത്. 2011 ല്‍ ഒക്ടോബര്‍ 20 ന് നാറ്റോയുടെ പിന്തുണയോടെ വിമതസേനയാണ് ഗദ്ദാഫിയെ കൊലപ്പെടുത്തിയത്.

Share this news

Leave a Reply

%d bloggers like this: