സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ മരിച്ച നിലയില്‍

ചെന്നൈ: സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍(29) ചെന്നൈയില്‍ മരിച്ച നിലയില്‍. ചെന്നൈ കോടാമ്പക്കത്തെ അശോക് നഗറിലുള്ള ഫഌറ്റിലാണ് ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് മരണ കാരണം എന്ന് വ്യക്തമല്ല. ചെന്നൈയിലാണ് ഷാന്‍ ജോലി ചെയ്യുന്നത്. തലേദിവസം ഒരു പാട്ട് റെക്കോര്‍ഡ് ചെയ്തു വന്ന് ഉറങ്ങാന്‍ കിടന്നതാണ്. ബാക്കി റെക്കോര്‍ഡിംങ് ഇന്നു പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

മൃതദേഹം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമോ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. 2011 ഓഗസ്റ്റിലായിരുന്നു ജോണ്‍സണ്‍ മാഷിന്റെ മരണം. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ബൈക്ക് അപകടത്തില്‍ അച്ചുവെന്നു വിളിക്കുന്ന മകന്‍ റെന്‍ ജോണ്‍സണും മരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: