ഷാന്‍ ജോണ്‍സന്റെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി,സംസ്‌കാരം നാളെ

തൃശൂര്‍: അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും യുവഗായികയും സംഗീതസംവിധായകയുമായ ഷാന്‍ ജോണ്‍സന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ പത്തുണിമുതല്‍ ചേലാട്ടുകര തട്ടില്‍ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഉച്ചയ്ക്ക് 2.30ന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്്യന്‍സ് പള്ളിയില്‍ സംസ്‌കരിക്കും.

കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ഷാനിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഫ്‌ലാറ്റില്‍ തനിച്ചുതാമ,ിച്ചിരുന്ന ഷാനിനെ രാവിലെ ഫോണ്‍ചെയ്തിട്ടുകിട്ടാതെ വന്നപ്പോള്‍ അന്വേഷിക്കാനായി സുഹൃത്തുക്കളോട് ആവശ്യപ്പെടുകയായിരുന്നു. കിടപ്പുമുറിയില്‍ ഉറങ്ങുന്ന നിലയിലായിരുന്നു ഷാനിനെ കണ്ടത്.

Share this news

Leave a Reply

%d bloggers like this: