ഷാനിന്റെ അന്ത്യനിദ്ര പിതാവിനും സഹോദരനുമൊപ്പം

തൃശ്ശൂര്‍ : ഗായികയും സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ മകളുമായ ഷാന്‍ ജോണ്‍സന്റെ സംസ്‌കാരം ഇന്ന്. നെല്ലിക്കുന്ന് പള്ളിയിലെ കുടുംബ കല്ലറയില്‍ പിതാവ് ജോണ്‍സനും സഹോദരന്‍ റെന്‍ ജോണ്‍സനും അടക്കം ചെയ്ത കല്ലറയില്‍ തന്നെയാണ് ഷാന്‍ ജോണ്‍സനും അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം തൃശ്ശൂര്‍ ചേലക്കോട്ടുകരയിലുള്ള വീട്ടിലെത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോടമ്പാക്കത്തെ സ്വവസതിയില്‍ മരിച്ച നിലയില്‍ ഷാനിനെ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന ഷാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അടിയന്തിര വൈദ്യസഹായം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: