ഹോട്ടല്‍ റിജെന്‍സി ആക്രമണം: കൂടുതല്‍ വിവരങ്ങള്‍ക്കായി ഗാര്‍ഡ തിരച്ചില്‍ തുടരുന്നു

 

ഡബ്ലിന്‍: ഡ്രംകോണ്‍ട്രയിലെ ഹോട്ടല്‍ റിജെന്‍സിയില്‍ വെള്ളിയാഴ്ച്ചയുണ്ടായ ആക്രമണത്തില്‍ കൂടുതല്‍ ഗാര്‍ഡ. ഒരാളുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ സംഘത്തില്‍ ആറുപേരുണ്ടായതായി വ്യക്തമായി. സംഘത്തില്‍ നാലുപേരാണുണ്ടായിരുന്നതെന്നായിരുന്നു നേരത്തെലഭിച്ച സൂചനകള്‍ വ്യക്തമാക്കിയിരുന്നത്. ഇതില്‍ മൂന്നുപേര്‍ പോലീസ് യൂണിഫോം ധരിച്ചാണെത്തിയതെന്നും ഇവരുടെ പക്കല്‍ എകെ 47 തോക്കുകളുണ്ടായിരുന്നെന്നും സൂചനകളുണ്ട്.ആക്രമണം നടത്തിയശേഷം ഇവര്‍ രക്ഷപ്പെട്ട വാഹനം കുറച്ചകലെ കത്തിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
ഹോട്ടലിലെ സിസിടിവി ക്യാമറകളും ടെലിവിഷന്‍ ഫഓട്ടോഗ്രാഫുകളും പരിശോധിക്കുകയാണെന്നും ഇത് സംഭവത്തിലുള്‍പ്പെട്ടിരിക്കുന്നവരെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ സഹായകമാകുമെന്നും ഗാര്‍ഡ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് റിജെന്‍സി ഹോട്ടല്‍ ഗാര്‍ഡയുടെ നിരീക്ഷണത്തിലാണ്.പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും സംഭവത്തെക്കുറിച്ച് എന്തെങ്കിലും സൂചനകള്‍ ലഭിക്കുന്നവര്‍ ബല്ലിമണ്‍ സ്‌റ്റേഷനിലെ 01 666 4400 എന്ന നമ്പറിലോ ഗാര്‍ഡ കോണ്‍ഫിഡെന്‍ഷ്യല്‍ നമ്പറായ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: