കിഴിവില്ല: ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില കൂടും

ന്യൂഡല്‍ഹി: ജീവന്‍രക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവയില്‍ നല്‍കിവന്ന കിഴിവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ മരുന്നുവിലയില്‍ വലിയ വര്‍ധനയുണ്ടാവുമെന്നുറപ്പായി. 74 ജീവന്‍രക്ഷാ മരുന്നുള്‍ക്ക് നല്‍കി വന്നിരുന്ന ഇറക്കുമതി തീരുവയിലെ ഇളവാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതില്‍ 10 എണ്ണം എച്ച്‌ഐവി മരുന്നുകളും നാലെണ്ണം കാന്‍സര്‍ മരുന്നുകളുമാണ്. ഹീമോഫീലിയ രോഗത്തിനുള്ള മരുന്നിന്റെ വിലയും ഇരട്ടിയിലധികമായി വര്‍ധിക്കും.

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം കൂട്ടുന്നതിന് വേണ്ടിയാണ് ഇറക്കുമതി തീരുവയിലെ കിഴിവ് എടുത്ത് കളഞ്ഞതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. റേഡിയോ തെറാപ്പി, ഹൃദ്‌രോഗം, കീമോതെറാപ്പി, പ്രമേഹം, പാര്‍ക്കിന്‍സന്‍സ് തുടങ്ങിയ രോഗങ്ങള്‍ ചികിത്സിക്കുന്നതിന് ഉപയോഗിച്ചിരുന്ന വിവിധ തരം മരുന്നുകളുടെ വിലയും ഇതോടെ വര്‍ധിക്കും.
-എജെ-

Share this news

Leave a Reply

%d bloggers like this: