ഇന്ത്യക്കാരായ 39 പേര്‍ ഐഎസ് പിടിയില്‍: മോചിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരുന്നുവെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഇന്ത്യക്കാരായ 39 ആളുകള്‍ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തടങ്കലിലാണെന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇവരുടെ മോചനത്തിനായി അറബ് രാഷ്ട്രങ്ങള്‍ സഹായിക്കുമെന്ന് വാക്കു തന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ഐഎസ് പിടിയിലുള്ളവരുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

ബഹ്‌റിന്‍ സന്ദര്‍ശനത്തിനു ശേഷമാണ് പിടിയിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത ശ്രമമാണു നടത്തുന്നതെന്നു കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.

2014 ജൂണിലാണ് ഇന്ത്യക്കാരെ മൊസൂളില്‍നിന്നു ഐഎസ് തട്ടിക്കൊണ്ടു പോയത്. ഇവരുടെ മോചനത്തിനായി അറബ് രാഷ്ട്രങ്ങളുടെ സഹായം തേടിയിരിക്കുകയാണ് വിദേശകാര്യമന്ത്രാലയം.

Share this news

Leave a Reply

%d bloggers like this: