പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ഉറപ്പുനല്‍കി: ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: പൂട്ടിയ 418 ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പുനല്‍കിയെന്ന ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്.കൊച്ചിയില്‍ നടന്ന ബാറുടമകളുടെ യോഗത്തില്‍ ബിജു രമേശ് ബാര്‍ അസോസിയേഷന്‍ അംഗങ്ങളോട് പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.
ബാറുകള്‍ തുറക്കാമെന്ന് കൊടിയേരി ബാലകൃഷണനടക്കമുള്ളവര്‍ ഉറപ്പുനല്‍കിയിട്ടുണഅടെന്നും വിഎസിന്റെ സമ്മതംകൂടി ലഭിച്ചാല്‍ സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ സഹായിക്കാമെന്നു സിപിഎം നേതാക്കള്‍ ഉറപ്പുനല്‍കിയതായും ശബ്ദരേഖയിലുണ്ട്.ഈ ശബ്ദരേഖ ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.കോടതി വിജിലന്‍സിനു കൈമാറിയ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

എസ്പി ആര്‍ സുകേശനെക്കുറിച്ചും ശബ്ദരേഖയില്‍ പരാമര്‍ശമുണ്ട്.എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാധ്യമങ്ങളോട് മന്ത്രിമാരുടെ പേരുകള്‍ പറഞ്ഞതെന്നും ബിജു പറയുന്നു.

Share this news

Leave a Reply

%d bloggers like this: