ആരോഗ്യമേഖലയിലെ നിയമനങ്ങളില്‍ ഇനിമുതല്‍ നിയന്ത്രണം: എച്ച്എസ്ഇ

 

ഡബ്ലിന്‍: ആരോഗ്യമേഖലയിലെ എല്ലാ നിയമനങ്ങളിലേക്കും എച്ച് എസ് ഇ നിയന്ത്രണമേര്‍പ്പെടുത്തിയതായി എച്ച്എസ്ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഓ ബ്രിയാന്‍ അറിയിച്ചു. എന്നാല്‍ നിലവിലുള്ള ജോലിക്കാരില്‍ ഒഴിവുണ്ടാകുന്നതനുസരിച്ച് പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് ഇത് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം 12ന് സീനിയര്‍ ഉദ്യോഗസ്ഥരുടെ മീറ്റിങ്ങില്‍ ഇതേക്കുറിച്ച് തീരുമാനമെടുത്തതാണ്് എന്നാല്‍ എച്ച്എസ്ഇ ഇക്കാര്യം പുറത്തുവിട്ടത് ഇന്നലെയാണ്.

ആരോഗ്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി പലരും മുന്നോട്ടുവച്ചിരുന്നു.
2021ഓടെ ആരോഗ്യമേഖലയിലെയും ഗാര്‍ഡയിലെയും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനം പ്രധാനമന്ത്രി എന്‍ഡ കെന്നിയും മുന്നോട്ടുവച്ചിരുന്നു.എന്നാല്‍ ആവശ്യത്തിനു ഫണ്ടില്ലാത്തതാണ് ഇങ്ങനൊരു തീരുമാനത്തിനുപിന്നിലെന്ന് എച്ച് എസ് ഇ അഭിപ്രായപ്പെട്ടു.

കഴിഞ്ഞവര്‍ഷംമാത്രം കൂടുതലായി 4,550 പേരെയാണ് ആരോഗ്യമേഖലയില്‍ നിയമിച്ചതെന്നും 2015 ഡിസംബറില്‍മാത്രം 358പേരെയാണ് നിയമിച്ചതെന്നും കൂടുതല്‍ നിയമനങ്ങള്‍ നടത്താനുള്ള സാമ്പത്തികഭദ്രത എച്ച് എസ് ഇ യ്്ക്കിപ്പോഴില്ലെന്നും ടോണി ഒബ്രിയാന്‍ പറഞ്ഞു.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: