999 കോള്‍സെന്‍ററിലെ ജീവനക്കാര്‍ സമരത്തിന്…വേതനം മണിക്കൂറില്‍ 11.50 യൂറോ ആക്കണമെന്ന് ആവശ്യം

ഡബ്ലിന്‍: 999 കോള്‍സെന്‍ററിലെ ജീവനക്കാര്‍  സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കമ്മ്യൂണിക്കേഷന്‍  വര്‍ക്കേഴ്സ് യൂണിയന്‍    തൊഴില്‍ ദാതാവായ “Conduit Global” വേതനം മണിക്കൂറില്‍ 11.50 യൂറോ നല്‍കണമെന്ന്  ആവശ്യപ്പെട്ടാണ് സമരത്തിന് തീരുമാനിച്ചിരിക്കുന്നത്.   ബാത്ത് റൂമില്‍ പോയി നേരം വൈകിയാല്‍ അച്ചടക്ക നടപടിയെടുക്കുമെന്ന് ഭീഷണപ്പെടുത്തുന്നതായും ആരോപണം ഉണ്ട്.  അതേ സമയം  സ്ഥാപനം പറയുന്നത് തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ്.

എമര്‍ജന്‍സി കോള്‍ സര്‍വീസുകളില്‍ ടോയ് ലറ്റ് ബ്രേക്സ് പോളിസി നിലവില്‍ഇല്ലെന്നും  പറയുന്നു.  നവാനിലെ 999 കോള്‍ സര്‍വീസ്  വര്‍ക്കര്‍മാര്‍  കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.  പന്ത്രണ്ട് മണിക്കൂര്‍ വരെ പണിമുടക്ക്  അടുത്ത ആഴ്ച്ചകളില്‍ പ്രതീക്ഷിക്കാമെന്നാണ് യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. അടിയന്തര സാഹചര്യം നേടിനുള്ള  നടപടികള്‍ എടുത്തതായി Conduit Global ലും വ്യക്തമാക്കുന്നുണ്ട്. ഷിഫ്റ്റ് വര്‍ക്ക് രീതിയില്‍ വിവിധ സമയത്തില്‍ ഇടവേള ലഭിക്കുന്നുണ്ടെന്നാണ്  മാനേജ്മെന്‍റിന്‍റെ വാദം. 15മിനിട്ടിന്‍റെ മൂന്ന്  ഇടവേള, മുപ്പത് മിനിട്ടിന്‍റെ ഒരു ഇടവേള,  പന്ത്രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍  19മിനിട്ടിന്‍റെഷിഫ്റ്റ്   എന്നിവ നല്‍കുന്നതായി വ്യക്തമാക്കുന്നു.

അടിയന്തര കോളുകള്‍ക്ക് മറുപടി നല്‍കുന്ന സേവനത്തില്‍ ഒരു അനാവശ്യ ഇടപെടലാണ് സമരെന്ന പക്ഷമാണ് മാനേജ്മെന്‍റിന്. സമരത്തെകുറിച്ച് മാധ്യമങ്ങളില്‍ നിന്നുള്ള വിവരമാണ് മാനേജ്മെന്‍റിന് ഉള്ളതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: