തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിന്, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുളള ഉപ തെരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിന് നടക്കും. ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഈ മാസം 16 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 17 ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കുന്നതിനുളള അവസാന തീയതി 19 ആണ്.

തിരുവനന്തപുരം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിക്കുടി, കൊല്ലം കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ആദിനാട് തെക്ക്, പാലക്കാട് പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ ഒഴുവുപാറ, കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിലെ മന്ദം, കോഴിക്കോട് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാലുശ്ശേരി സൗത്ത്, കണ്ണൂര്‍ അഴിക്കോട് ഗ്രാമപഞ്ചായത്തിലെ അഴീക്കല്‍ കടപ്പുറം, കാസര്‍ഗോഡ് ചെങ്കള ഗ്രാമപഞ്ചായത്തിലെ ചെര്‍ക്കള വെസ്റ്റ്, പീലിക്കോട് ഗ്രാമപഞ്ചായത്തിലെ കൊടക്കാട് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പും മാര്‍ച്ച് അഞ്ചിന് നടക്കും

-എജെ-

Share this news

Leave a Reply

%d bloggers like this: