ഡബ്ലിനില്‍ ഒരു വീട് വാങ്ങുന്ന തുകയുണ്ടോ, ലോങ് ഫോര്‍ഡില്‍ നാല് വീട് വാങ്ങാം

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് ഒരു വീടു വാങ്ങുന്നതിനുള്ള തുകയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലോങ് ഫോര്‍ഡില്‍  നാല് വീടുകള്‍ വാങ്ങാമെന്ന് റിപ്പോര്‍ട്ടുകള്‍. കവാനില്‍ നിന്ന് മൂന്ന് വീടും അവയുടെ ഫര്‍ണീച്ചര്‍ പണികളും നടത്താനും കഴിയും. പ്രോപ്പര്‍ട്ടി ഇടപാട് സംബന്ധിച്ച് പുതിയ  കണക്കുകള്‍ സൂചിപ്പിക്കുന്നത്  ലോങ് ഫോര്‍ഡിലാണ് ഏറ്റവും കുറഞ്ഞ വിലയെന്നാണ്.

ഇവിടെ ശരാശരി  €79,000 ആണ് വിലയെങ്കില്‍ ഡബ്ലിനില്‍  €356,00 ആണ്.  43,428 ഇടപാടുകളാണ് കഴിഞ്ഞ വര്‍ഷം നടന്നിരിക്കുന്നത്. രണ്ട് മില്യണ്‍ പ്രോപ്പര്ട്ടികളുടെ സ്റ്റോക്കാണ് ഉണ്ടായിരുന്നത്.  അന്‍പോസ്റ്റ് ജിയോ ഡയറക്ടറിയുടെ കണക്ക് പ്രകാരമാണിത്. 2.2 ശതമാനമെന്ന നിലയില്‍ പ്രോപ്പര്‍ട്ടി ഇടപാടുകള്‍ നടന്നതായി ഇതിനെ വിലയിരുത്താം.  പ്രോപ്പര്‍ട്ടി വിപണിയുടെ സാധാരണയുള്ള ഇടപാടിലും അമ്പത് ശതമാനത്തോളം കുറവാണ് ഈ നിരക്ക്.

വായ്പാ നയം മൂലം കൂടുതല്‍ ഫണ്ട് പ്രോപ്പര്‍ട്ടി നിര്‍മ്മാണത്തിന് ലഭിക്കാത്തതും  പ്രോപ്പര്‍ട്ടികളുടെ ലഭ്യത കുറവും ഇടപാടുകള്‍ കുറയുന്നതിന് കാരണമായിട്ടുണ്ട്.  നടന്നിരിക്കുന്ന വില്‍പ്പനകളില്‍ 13 ശതമാനം മാത്രമാണ് പുതിയ പ്രോപ്പര്‍ട്ടികളുള്ളത്. ഡബ്ലിന്‍ കഴിഞ്ഞാല്‍ വിക് ലോ വിലയുടെ കാര്യത്തില്‍ മുന്നിലാണ്.€296,000 ആണ് വിക് ലോയിലെ ശരാശരി വില. കില്‍ഡെയറില്‍  €245,000ഉം  ദേശീയമായി ശരാശരി വില €225,000ഉം ആണ്. ഡബ്ലിനിലും കില്‍ഡയറിലുമാണ് ഏറ്റവും കൂടതുല്‍ കൈമാറ്റം നടന്നിരിക്കുന്നത്.

ഇരു കൗണ്ടികളിലെയും സ്റ്റോക്കിന്‍റെ 2.6 ശതമാനം വീതം വിറ്റ് പോയിട്ടുണ്ട്. 3,957 താമസ സൗകര്യങ്ങളാണ് കഴിഞ്ഞ വര്‍ഷം അവസാന ത്രൈമാസത്തില്‍ പണിത് കൊണ്ടിരിക്കുന്നതായി കണക്കാക്കുന്നത്.   റോസ് കോമണിലും ലിതറിമിലും 40ല്‍താഴെ മാത്രം കെട്ടിടങ്ങളായിരുന്നു നിര്‍മ്മാണത്തിലുണ്ടായിരുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: