അമേരിക്കയില്‍ ഐഎസ് ആക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ട്, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഭീഷണി

 

വാഷിംഗ്ടണ്‍: യുഎസില്‍ ഈ വര്‍ഷം ഐഎസ് ആക്രമണം നടത്തിയേക്കുമെന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. യുഎസില്‍ ആക്രമിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക ഐഎസ് നേതാക്കള്‍ തയാറാക്കി കഴിഞ്ഞതായും യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു സൂചന ലഭിച്ചിട്ടുണ്ട്.

ഭീകരരുടെ ചെറുസംഘങ്ങളാകും ആക്രമണം സംഘടിപ്പിക്കുകയെന്നാണു റിപ്പോര്‍ട്ടുകള്‍. യുഎസ് ഐഎസ് ഭീഷണിയിലാണെന്നു രഹസ്യാന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജയിംസ് കൂപ്പര്‍ കോണ്‍ഗ്രഷണല്‍ കമ്മിറ്റിയില്‍ സമ്മതിച്ചു. യുഎസിനെ കൂടാതെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഐഎസ് ഭീഷണിയിലാണെന്ന് ജയിംസ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഐഎസ് നേതാക്കള്‍ നേരിട്ടാണ് യുഎസില്‍ നടത്താന്‍ ശ്രമിക്കുന്ന ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം സൂചന നല്‍കി.

ഐഎസിനു പുറമേ അല്‍ക്വയ്ദയുടെ ഭീഷണി നിലനില്‍ക്കുന്നതായും കൂടാതെ, ചൈന, റഷ്യ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ സൈബര്‍-ഹാക്കിംഗ് ശ്രമങ്ങള്‍ തുടരുന്നതായും യോഗത്തില്‍ ജയിംസ് കൂപ്പര്‍ വെളിപ്പെടുത്തി.

-എജെ-

Share this news

Leave a Reply

%d bloggers like this: