പകര്‍ച്ചപനികേസുകള്‍ ഈ വര്‍ഷം കൂടിയെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: പകര്‍ച്ചപനിയുമായി ബന്ധപ്പെട്ട് കേസുകള്‍  ഈ വര്‍ഷം ആദ്യ അഞ്ച് ആഴ്ച്ചയില്‍  കൂടിയതായി റിപ്പോര്ട്ട്. 2015     ല്‍ ആദ്യ അഞ്ചാഴ്ച്ചയില്‍ പ്രകടമായതിലും  രണ്ടര മടങ്ങ് അധികമാണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 6 വരെയുള്ള   സമയപരിധിയ്ക്കിടയില്‍ 1905 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  കഴിഞ്ഞ വര്‍ഷം 430  കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഫെബ്രുവരി ആറ് വരെയുള്ള   ഒരാഴ്ച്ചയ്ക്കിടെ 338 പനികേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  വരും ദിവസങ്ങളില്‍ പനി ബാധിച്ചവരെത്തുന്നത് കൂടുമെന്നാണ് കരുതുന്നത്.  അടുത്ത ആറോ എട്ടോ ആഴ്ച്ചകള്‍ വരെ പനി പടരുന്നത് തുടരും. പകര്‍ച്ച പനിക്കെതിരെ വാക്സിന്‍ എടുക്കാന്‍  ആവശ്യപ്പെടുന്നുണ്ട് ആരോഗ്യ വിദഗ്ദ്ധര്‍.  ജിപിമാരില്‍ നിന്ന് ഇത് പകര്‍ച്ചപനി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് സൗജന്യമായി ലഭിക്കും.

65 വയസ് കഴി‍ഞ്ഞവരും പ്രായമായവരും കുട്ടികളും ദീര്‍ഘകാലമായി വിട്ട്മാറാത്ത രോഗമുള്ളവരും ചികിത്സമൂലമോ രോഗം മൂലമോ രോഗ പ്രതിരോധ ശേഷി കുറഞ്ഞിട്ടുള്ളവര്‍,  ഗര്‍ഭണികള്‍,  എന്നിവരാണ് വാക്സിന്‍ എടുക്കേണ്ടത് ആവശ്യമായിരിക്കുന്നവര്‍.  അമിത വണ്ണം ഉള്ളവരും  നഴ്സിങ് ഹോമുകളിലെയും ഓള്‍ഡ് കെയര്‍ ഹോമുകളിലെയും അന്തേവാസികളും വാക്സിന്‍ എടുക്കുന്നത് പനി പടരാതിരിക്കാന്‍ സഹായിക്കും.

എസ്

Share this news

Leave a Reply

%d bloggers like this: