ലുവാസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

ഡബ്ലിന്‍: ലുവാസ് ജീവനക്കാര്‍ ഇന്നു രാവിലെ 6.30 മുതല്‍ പണിമുടക്കും. ശനിയാഴ്ച രാവിലെ 6.30വരെ നീണ്ടുനില്‍ക്കുന്ന പണിമുടക്ക് പതിനായിരക്കണക്കിന് യാത്രക്കാരെയാണ് ബാധിക്കുക. ഗതാഗതമന്ത്രി പശ്ചല്‍ ഡോനോയ് പണിമുടക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പണിമുടക്കുമായി മുന്നോട്ടുപോകാന്‍തന്നെയാണ് ജീവനക്കാരുടെ തീരുമാനം. മറ്റു സമരങ്ങള്‍ അവസാനഘട്ടത്തില്‍ മാറ്റിവയ്ക്കുന്നതുപോലെ ഞങ്ങള്‍ പണിമുടക്ക് മാറ്റിവയ്ക്കില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

8 മുതല്‍ 53 ശതമാനംവരം ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് ലുവാസ് ജീവനക്കാരുടെ പണിമുടക്ക്.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: