പൂപ്പല്‍ കണ്ടെത്തിയതിനെതുടര്‍ന്ന് സംസ്ഥാനത്ത് പെപ്‌സി വില്‍പന നിരോധിച്ചു

തിരുവനന്തപുരം: പെപ്‌സിയുടെ പൊട്ടിക്കാത്ത കുപ്പിയ്ക്കുള്ളില്‍ പൂപ്പല്‍ കണ്ടെത്തിയതിനെതുടര്‍ന്ന് സംസ്ഥാനത്ത് പെപ്‌സി വില്‍പന നിരോധിച്ചു. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാന്റീനില്‍ നിന്നു വാങ്ങിയ ഒരു കുപ്പിയാണ് അനന്തകുമാര്‍ എന്നയാള്‍ക്ക് പൂപ്പലോടുകൂടി ലഭിച്ചത്. ഇയാള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് അസി.കമ്മീഷണര്‍ ഡി.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്ഥലത്തെത്തി സാംപിള്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ആ ബാച്ചിലുള്ള പെപ്‌സിയുടെ വില്‍പന സംസ്ഥാനത്ത് നിരോധിച്ചതായി നിര്‍ദ്ദേശം നല്‍കി.

കുപ്പിയിലുണ്ടായിരുന്ന പെപ്‌സിക്ക് മുകളില്‍ പൂപ്പല്‍ പാടയായി പൊങ്ങികിടക്കുന്ന രീതിയിലാണുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് രണ്ടുലിറ്റര്‍ പെപ്‌സിയുടെ ഒരു ബാച്ചിന്റെ വില്‍പനയാണ് നിരോധിച്ചിരിക്കുന്നത്. ഫംഗസ് കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടിയെന്നും വിവരം പെപ്‌സികമ്പനിയെ അറിയിച്ചെന്നും ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ടി.വി അനുപമ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: