ഹരിന്‍ദര്‍ സിദ്ധു പുതിയ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍

കാന്‍ബറ: ഇന്ത്യയിലെ പുതിയ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ആയി ഹരിന്‍ദര്‍ സിദ്ധു നിയമിതയായി. വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ് സ്വദേശികളാണ് സിദ്ധുവിന്റെ മാതാപിതാക്കള്‍. ജനിച്ചത് സിംഗപ്പൂരിലാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധിയായി ഇന്ത്യയിലെ വിവിധ മേഖലകളില്‍ സേവനമനുഷ്ടിക്കുകയാണ് സിദ്ധു. സിംഗപ്പൂരില്‍ നിന്ന് ചെറുപ്പത്തിലേ സിഡ്‌നിയില്‍ കുടിയേറിയ സിദ്ധു നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്.

ഹിന്ദിയും പഞ്ചാബിയും അനായാസമായി കൈകാര്യം ചെയ്യുന്ന സിദ്ധുവിന്റെ നിയമനം നിരവധി ഇന്ത്യാക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ബിഷപ്പ് പറഞ്ഞു. ഇന്ത്യില്‍ നിന്ന് ഒട്ടേറെ നിക്ഷേപ സാധ്യതകളും ടൂറിസം രംഗത്തെ ശക്തമായ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: