ഐന്‍സ്റ്റീന്റെ കണ്ടെത്തലിനു 100 വര്‍ഷങ്ങള്‍ക്കു ശേഷം സ്ഥിരീകരണം

മെല്‍ബണ്‍: നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കണ്ടെത്തിയ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ സത്യമാണെന്നു സ്ഥിരീകരിക്കുന്ന തെളിവുകള്‍ ശാസ്ത്രലോകത്തിനു ലഭിച്ചു. ശാസ്ത്രജ്ഞന്‍മാരുടെ അന്താരാഷ്ട്ര സംഘമാണ് ഈ വിഷയത്തില്‍ ഗവേഷണം നടത്തിയത്. ഏറെ നാളത്തെ ഊഹാപോഹങ്ങള്‍ക്കു ശേഷമാണ് അഡ്വാന്‍സ്ഡ് ലിഗോ പ്രൊജക്ടിലെ ശാസ്ത്രജ്ഞര്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

1.3 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ രണ്ടു കറുത്ത ഗര്‍ത്തങ്ങള്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ മൂലമുണ്ടായതാണെന്നാണ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. ലിഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് റീറ്റ്‌സ് ഇക്കാര്യം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ദീര്‍ഘനാളത്തെ നിരന്തരമായ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ ഗവേഷണത്തില്‍ പുതിയ വഴി തുറക്കുന്ന കണ്ടെത്തലാണിതെന്ന് യുഎസ് നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രാന്‍സ് കോര്‍ഡോവ വ്യക്തമാക്കി. ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്‌സ് ജേണലിലാണ് പുതിയ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തമോഗര്‍ത്തങ്ങളും ന്യൂട്രോണ്‍ സ്റ്റാറുകളും തമ്മില്‍ കൂട്ടിയിടിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങളുണ്ടാകുന്നുവെന്ന് 1915 ലാണ് ഐന്‍സ്റ്റീന്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് നേരിട്ട് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ ഗ്രാവിറ്റേഷണല്‍ റിസര്‍ച്ച് സെന്ററിലെ ശാത്രജ്ഞരും ഗവേഷണത്തില്‍ പങ്കാളികളായി.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: