മെക്‌സിക്കോ ജയിലുണ്ടായ കലാപം: 52 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: വടക്കന്‍ മെക്‌സിക്കോയില്‍ ജയിലുണ്ടായ കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. മോണ്‍ണ്‌ടേറിയിലെ ടോപോ ചിക്കോ ജയിലിലായിരുന്നു സംഭവം. മരിച്ചവരില്‍ ജയില്‍പുള്ളികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കലാപത്തിനിടെ നടന്ന വെടിവയ്പിലാണ് ഏറെയാളുകളും മരിച്ചത്.

തടവിലുള്ള ഒരാളുടെ കുടംബത്തിന് പ്രവേശം തടഞ്ഞതിനത്തെുടര്‍ന്ന് ഒരു ഗേറ്റിലൂടെ കല്ലേറ് നടത്തിയതായും ടോപോ ചികോയിലെ ജയില്‍ പൊലീസിനെയും ആംബുലന്‍സും വിന്യസിച്ചതായും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്ന് സര്‍ക്കാര്‍ വക്താവ് അന്‍േറാണിയോ ആര്‍ഗുല്‌ളോ പറഞ്ഞു. രാത്രിതന്നെ കലാപം നിയന്ത്രണാധീനമായതായും അദ്ദേഹം പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: