എമര്‍ജന്‍സിസര്‍വീസിലേക്ക് വ്യാജ ഫോണ്‍കോളുകള്‍…ഗാര്‍ഡ അന്വേഷിക്കുന്നു

‍ഡബ്ലിന്‍: ഇന്ന് രാവിലെ എമര്‍ജന്‌സി സര്‍വീസിലേക്ക് വന്ന വ്യാജ ഫോണ്‍കോളുകളെക്കുറിച്ച് ഗാര്‍ഡ അന്വേഷിക്കുന്നു. രാവിലെ ഏഴരയോടെയായിരുന്നു ലിമെറിക്കിലെ എമര്‍ജന്‍സി സര്‍വീസിലേക്ക്  ഒരു സ്ത്രീ തോമോണ്ട് ബ്രിഡ്ജില്‍ നിന്ന് വെള്ളത്തിലേക്ക് വീണതായി ഫോണ്‍ വന്നത്.  ഇതേ തുടര്‍ന്ന് ലിമെറിക്ക് സിറ്റിയും കൗണ്ടി ഫയറും, റസ്ക്യൂ സര്‍വീസും കൂടി രക്ഷാ പ്രവര്ത്തനവും തുടങ്ങി.  നദിയില്‍ ഫയര്‍ സ്വിഫ്റ്റും അന്വേഷണത്തിനിറങ്ങി. ഗാര്‍ഡയും ലിമെറിക്കിലെ  മറൈന്‍ സെര്‍ച്ച് ആന്‍റ് റസ്ക്യൂ സര്‍വീസും,  എച്ച്എസ്ഇ ആംബുലന്‍സ് സര്‍വീസും  ഫോണ്‍കോളിനെ തുടര്‍ന്ന് തിരച്ചലിന് എത്തിയിരുന്നു.

ഫോണ്‍ ചെയ്ത ആള്‍ മൊബൈല്‍ഫോണില്‍ നിന്ന് സിം നീക്കം ചെയ്തതായാണ് കരുതുന്നത്.  ഗാര്‍ഡയ്ക്ക് നേരിട്ട് ഇയാളെ ബന്ധപ്പെടുന്നത് ഒഴിവാക്കുന്നതിനാണിത്.  ഫോണ്‍ ചെയ്തയാളെ തിരിച്ചറിയുന്നതിന് വേണ്ടി എല്ലാ വഴിയും നോക്കുന്നുണ്ട്.  ഈ സംഭവത്തിന് ശേഷം ലിമെറിക്കിലെ ഫയര്‍സര്‍വീസിന് സെന‍റ് മേരിസ് പാര്‍ക്കില്‍  കാര്‍ കത്തുന്നതായി അറിയിച്ചും ഫോണ്‍കോള്‍ വന്നു. ഇതും വ്യാജമായി ഫോണ്‍കോള്‍ ആയിരുന്നു.  തീ അണയ്ക്കുന്നതിന് മേഖലയിലേക്ക് എമര്‌ജന്‍സി സര്‍വീസ് എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. മുപ്പതോളം എമര്‍ജന്‍സി സേവകരാണ് ഇരു സംഭവത്തിനുമായി വിലപ്പെട്ട സമയം പാഴാക്കേണ്ടി വന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: