മൂന്നു കൗണ്ടികളില്‍ 200 തൊഴിലവസരങ്ങളുമായി എംഎസ്ഡി

 

ഡബ്ലിന്‍: മൂന്നു കൗണ്ടികളിലായി ഇരുന്നുറോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യപരിപാലന സ്ഥാപനമായ എംഎസ്ഡി. കാര്‍ലോ, കോര്‍ക്ക്, ടിപ്പെരറി എന്നീ കൗണ്ടികളിലാണ് കമ്പനി തൊഴിലുകള്‍ സൃഷ്ടിക്കുന്നത്. ഓപ്പറേഷന്‍സ്, ക്വാലിറ്റി, എഞ്ചിനീയറിങ്ങ്, സപ്ലെ വിഭാഗങ്ങളിലേക്ക്് ഈ വര്‍ഷം അവസാനത്തോടെ നിയമനം നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കാര്‍ലോയില്‍ സ്പാനിങ്ങ് പ്രൊഡക്ഷന്‍, എഞ്ചിനീയറിങ്ങ്, ക്വാലിറ്റി കണ്‍ട്രോള്‍ എന്നീ വിഭാഗങ്ങളിലേക്ക് 110 പേരെയും, കോ കോര്‍ക്കിലേക്ക് 50പേരെയും, കോ ടിപ്പെരറിയിലേക്ക് 40പേരെയും പുതുതായി നിയമിക്കുമെന്നും ശനിയാഴ്ച്ച ഡബ്ലിനിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സ് നടക്കുമെന്നും കമ്പനി അറിയിച്ചു.

അയര്‍ലണ്ടില്‍ അഞ്ചിടങ്ങളില്‍ ശാഖകളുള്ള കമ്പനിക്ക് ഇപ്പോള്‍ത്തന്നെ രണ്ടായിരത്തിലധികം തൊഴിലാളികളുണ്ട്.

വിശദവിവരങ്ങല്‍ www.msd.ie എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: