മെഡിസന്‍ ഗവേഷണ സ്ഥാപനം നൂറോളം പേരെ ജോലിക്ക് റിക്രൂട്ട് ചെയ്യുന്നു…

ഡബ്ലിന്‍: ഐറിഷ്  ഔഷധ നിര്‍മ്മാണ കമ്പനി APC Ltd  ജീവനക്കാരെ മൂന്ന് മടങ്ങാക്കുന്നു.  അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലാണ് ഡബ്ലിനിലെ പുതിയ ഗവേഷണ സൗകര്യം കൂടി തയ്യാറാക്കുന്നതോടെ റിക്രൂട്ട്മെന്‍റുകള്‍ നടക്കുക. നിലവില്‍ അറുപത് ജീവനക്കാരണ് അയര്‍ലന്‍ഡില്‍ ഇവര്‍ക്കുള്ളത്. പുതിയ ടെക്നോളജിസെന്‍റര്‍  ചെറി വുഡില്‍ തുടങ്ങിയിട്ടുണ്ട്. അടുത്തരണ്ട് വര്‍ഷത്തിനുള്ളില്‍ നൂറ് പേരെ എടുക്കാനാണ് തീരുമാനം.

കെമിക്കല്‍ എ‍ഞ്ചിനിയറിങ്,അനലറ്റിക്കല്‍ മേഖലയില്‍ ആണ് പ്രധാനമായും  തൊഴില്‍ അവസരം വരിക. എസിപിയുടെ ക്ലൈന്‍റുകളായി എട്ട് പ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുണ്ട്. ലോകത്തിലെ തന്നെ പ്രമുഖമായ അഞ്ച് ക ബയോടെക് കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏറ്റവും ആധുനികമായ ഗവേഷണ സൗകര്യമാകും ഒരുക്കുന്നത്. 80 ശതമാനം ജീവനക്കാരും ഏറ്റവും കുറഞ്ഞത് പിഎച്ച്ഡി യോഗ്യത ഉള്ളവര്‍ ആയിരിക്കും.  മരുന്നകളുണ്ടാക്കുന്നത് കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും   ഗവേഷണം.

വിവിധ രാസ വസ്തുക്കള്‍ രോഗങ്ങള്‍ക്ക്  എതിരായി പ്രവര്‍ത്തിക്കാമെന്ന്കണ്ടെത്തിയാലും അവ മരുന്നായി മാറുന്നിന് ഗവേഷണം ആവശ്യമാണ്.  ഒരു മരുന്ന് എന്ന് വിപണിയില്‍ ഇറങ്ങനാകുമെന്ന് പറയു അസാദ്ധ്യമായ കാര്യമാണ്.

എസ്

Share this news

Leave a Reply

%d bloggers like this: