ലുവാസ് ജീവനക്കാര്‍ വീണ്ടും പണിമുടക്കിലേക്ക്

 

ഡബ്ലിന്‍: വീണ്ടും പണിമുടക്കുമായി ലുവാസ് ജീവനക്കാര്‍. ഈയാഴ്ച വ്യാഴം, വെള്ളി ദിവസങ്ങളിലായി 48 മണിക്കൂര്‍ പണിമുടക്കാനാണ് ജീവനക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സെന്റ് പാട്രിക് ദിനത്തിലെ ആഘോഷങ്ങലെയും ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കൂടാതെ അടുത്തമാസം 8നും 17നും വീണ്ടും പണിമുടക്ക് നടത്താനും ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ലുവാസ് ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ 90,000 യാത്രക്കാരെയാണ് ഇത് ബാധിച്ചത്.വേതനം 8 മുതല്‍ 53 ശതമാനംവരെ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുപോകുന്ന ജീവനക്കാര്‍ക്കും കമ്പനിയ്ക്കും ഒരുപോലെ നഷ്ടമുണ്ടാക്കുകയാണ് പണിമുടക്ക്. ഒരുദിവസം പണിമുടക്കുമ്പോള്‍ത്തന്നെ 100,000യൂറോയാണ് കമ്പനിക്ക് നഷ്ടം. അതുപോലെ ജീവനക്കാരുടെ ശമ്പളത്തില്‍ 2ശതമനം നഷ്ടവും രണ്ടുദിവസത്തെ പണിമുടക്ക്മൂലമുണ്ടാകുന്നു.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: