നിര്‍മ്മാണ മേഖലയില്‍ തൊഴിലാളിക്ഷാമം;സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്ന് വിദഗ്ധര്‍

 

ഡബ്ലിന്‍: നിര്‍മ്മാണ മേഖലയിലേക്ക് സ്ത്രീകള്‍ കൂടുതലായി കടന്നുവരണമെന്ന് ബില്‍ഡിംഗ് വിദഗ്ധര്‍. ഈ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലാളി ക്ഷാമാണ് ഇത്തരമൊരു ചിന്തയിലേക്ക് ഇവരെ എത്തിച്ചത്. വരും വര്‍ഷങ്ങളില്‍ എഞ്ചിനിയര്‍മാരുടെയും സര്‍വേയിംഗ് ബിരുദധാരികളുടെയും കുറവ് മൂലം നിര്‍മ്മാണ മേഖല വലിയ പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നതെന്ന് അസോസിയേഷന്‍ ഓഫ് കണ്‍സള്‍ട്ടിംഗ് അയര്‍ലന്‍ഡ്, എഞ്ചിനിയേഴ്‌സ് ഓഫ് അയര്‍ലന്‍ഡ്, സൊസൈറ്റി ഓഫ് ചാര്‍ട്ടേഡ് സര്‍വയേഴ്‌സ് അയര്‍ലന്‍ഡ് എന്നിവയിലെ ചീഫ് എക്‌സിക്യൂട്ടീവുകള്‍ പറയുന്നു.

കൂടുതല്‍ പെണ്‍കുട്ടികള്‍ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ തെരഞ്ഞെടുക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്ത്രീകള്‍ നിര്‍മ്മാണ മേഖലയിലെ ജോലികളിലേക്ക് കടന്നുവരുന്നതിനെ എസ്‌സിഎസ്‌ഐ പ്രോത്സഹാപ്പിക്കുന്നുവെങ്കിലും, സ്ത്രീകള്‍ കടന്നുവരുന്നതിനെയല്ല മറിച്ച് ഏറ്റവും മികച്ചവര്‍ ഈ രംഗത്തേക്ക് വരുന്നതിനെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്ന് എസ്‌സിഎസ്‌ഐ #യറക്ടര്‍ ജനറല്‍ പാട്രിക ബൈറോണ്‍ പറയുന്നു. ജൂനിയര്‍ സെര്‍ട്ട് എക്‌സാം റിസല്‍ട്ടുകളില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ സ്ത്രീകള്‍ കൂടുതലായി തെരഞ്ഞെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 2019 ഡിസംബര്‍ വരെ 3 എല്ലാ വര്‍ഷവും 3 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തും. 20,000 ജോലികളാണ് സര്‍വേയിംഗിലും കണ്‍സ്ട്രക്ഷനിലും, പ്രോപ്പര്‍ട്ടി വിഭാഗത്തിലുമെല്ലാം ഉണ്ടാകാന്‍ പോകുന്നതെന്ന് എസ്.സി.എസ്.ഐ ഡയറക്ടര്‍ ജനറല്‍ പട്രീഷ്യ ബൈറോണ്‍ പറയുന്നു.

ആയിരം പേരാണ് ഓരോ വര്‍ഷവും കോഴ്‌സ് കഴിഞ്ഞിറങ്ങുന്നതെന്ന് എസ്.സി.എസ്.ഐയുടെ കണക്കുകൂട്ടല്‍. ഇവര്‍ സര്‍വേയിംഗിലേക്ക് പോകുന്നു. എന്നാല്‍ വെറും 38 പേര്‍ മാത്രമാണ് 2017ല്‍ സിവില്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടി പുറത്തുവരിക. സിവില്‍, ഇലക്ട്രിക്കല്‍, ടെക്‌നോളജിക്കല്‍, കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട എഞ്ചിനിയറിംഗ് തുടങ്ങിയ മേഖലകളിലേക്ക് കൂടി ആളുകളെ ആവശ്യമാണെന്നിരിക്കെയാണ് ഇത്ര കുറച്ചു പേര്‍ ബിരുദം കഴിഞ്ഞ പുറത്തിറങ്ങുന്നത്.

2015 മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് 2,506 പെണ്‍കുട്ടികളാണ് എഞ്ചിനിയറിംഗ്, മാനുഫാക്ചഫിംഗ്, കണ്‍സ്ട്രക്ഷന്‍ കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുള്ളത്. അതേസമയം ഇതേ കോഴ്‌സുകളിലേക്ക് 14,215 പുരുഷന്‍മാരാണ് ചേര്‍ന്നത്.

Share this news

Leave a Reply

%d bloggers like this: