ഡബ്ലിനിലെ ഭൂരിഭാഗം ഭവനരഹിതരും രണ്ടു പ്രദേശങ്ങളില്‍നിന്നുമുള്ളവര്‍

ഡബ്ലിന്‍: ഡബ്ലിനില്‍ ഭവനമില്ലാത്തവരില്‍ 70 ശതമാനവും രണ്ടുപ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍. 636 കുട്ടികളുള്‍പ്പെടുന്ന 307 കുടുംബങ്ങള്‍ക്കാണ് ഭവനമില്ലാത്തതെന്ന് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു.ഇതില്‍ 40 ശതമാനം ആളുകള്‍ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്റെയും ആരോഗ്യമന്ത്രി ലിയോ വരദ്കറിന്റെയും നിയോജകമണ്ഡലങ്ങളില്‍നിന്നുമുള്ളവരെന്നും ഫോക്കസ് അയര്‍ലണ്ട് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

118 കുടുംബങ്ങളാണ് ബര്‍ട്ടന്റെയും വരദികറിന്റെയും മണ്ഡലമായ വെസ്റ്റ് ഡബ്ലിനിലെ ബ്ലഞ്ചാര്‍ഡ്‌സ്ടൗണില്‍നിന്നുമാത്രമുള്ളത്.കൂടാതെ ഫിംഗ്ലസ്, ബല്ലിമണ്‍ പ്രദേശങ്ങലില്‍നിന്നുമായി 89 കുടുംബങ്ങളുമുണ്ട്. ഈ രണ്ടു പ്രദേശങ്ങലില്‍നിന്നുമാണ് ഭൂരിഭാഗം ഭവനരഹിതരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഭവനമില്ലാത്ത കുട്ടികളുടെ എണ്ണത്തില്‍ മൂന്നില്‍ രണ്ടുഭാഗവും 8 വയസ്സിനുതാഴെയുള്ളവരാണെന്നും അവര്‍ തങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളിലെത്താന്‍ ഒരുദിവസം ശരാശരി 8 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഇതില്‍ ഒരുകുട്ടി ഒരുദിവസം 68 കിലോമീറ്ററാണ് സ്‌കൂളില്‍ പോകുന്നതിനും വരുന്നതിനുമായി സഞ്ചരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്്.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: