കനയ്യ ദേശവിരുദ്ധമായും ഭരണഘടന വിരുദ്ധമായും ഒന്നും പറഞ്ഞിട്ടില്ല: ശത്രുഘ്‌നന്‍ സിന്‍ഹ

 

മുംബൈ: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ പിന്തുണച്ച് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. കനയ്യ ദേശവിരുദ്ധമായതെന്നും ഒന്നും പ്രസംഗത്തില്‍ പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടിയെ സിന്‍ഹ പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിന്‍ഹ നിലപാട് അറിയിച്ചത്.

കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിച്ചു. ഞങ്ങളുടെ ബിഹാര്‍ പയ്യന്‍ ദേശവിരുദ്ധമായോ ഭരണഘടനയ്ക്ക് എതിരായോ ഒന്നും പറഞ്ഞിട്ടില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു. താമസിക്കാതെതന്നെ കനയ്യ ജയില്‍ മോചിനതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: