ഫിനഗേലിന് പിന്തുണ കുറയുന്നതായി റെഡ് സീ അഭിപ്രായ സര്‍വെ

ഡബ്ലിന്‍: തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ച്ചമാത്രം ശേഷിക്കെ ഫിന ഗേലിന് ആശങ്കയായി റെഡ് സീ അഭിപ്രായ സര്‍വെ. ഐറിഷ് സണ്ണിന് വേണ്ടി നടത്തിയ സര്‍വെയിലാണ് പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ പാര്‍ട്ടിയ്ക്ക് രണ്ട് ശതമാനം പിന്തുണ നഷ്ടപ്പെടതായി വ്യക്തമാക്കുന്നത്. രണ്ടാഴ്ച്ച മുമ്പുണ്ടായിരുന്നതിനേക്കാള്‍ അഞ്ച് ശതമാനം പിന്തുണയും ഇടിഞ്ഞിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയ്ക്കുള്ള പിന്തുണ ഒരു ശതമാനം വര്‍ധിച്ച് ആകെ പിന്തുണ ഒമ്പത് ശതമാനമെന്നതായിട്ടുണ്ട്.

ഫിനഗേലിന് അഭിപ്രായ സര്‍വെയില്‍ പിന്തുണയ്ക്കുന്നവര്‍ 26 ശതമാനം പേരാണ്. സര്‍ക്കാരിന്റെ പിന്തുണയ്ക്കുന്നവര്‍ ഇതോടെ 35 ശതമാനം എന്ന് കണക്കാക്കാക്കാം. ഭരിക്കുന്നതിന് ഈ ശതമാനം വോട്ട് ലഭിച്ചാല്‍ മതിയാകില്ലെന്നാണ് സൂചനയുള്ളത്. സിന്‍ ഫിന്നിനും സന്തോഷകരമായ വാര്‍ത്തയല്ല അഭിപ്രായ സര്‍വെയില്‍ നിന്ന് ലഭിക്കുന്നത്. മൂന്ന് ശതമാനം പിന്തുണ മുന്‍സര്‍വെയില്‍ നിന്ന് കുറഞ്ഞ് 17 ശതമാനത്തിലെത്തിയിരിക്കുകയാണ്. ഫിയാന ഫേലിന് ഒരു ശതമാനം വോട്ട് വര്‌ധിച്ച് ആകെ പിന്തുണ 19 ശതമാനത്തിലും എത്തിയിട്ടുണ്ട്.

സ്വതന്ത്രക്കുള്ളപിന്തുണ രണ്ട് ശതമാനം കൂടി 18 ശതമാനവുമായി. ഗ്രീന്‍പാര്‍ട്ടിക്കും രണ്ട് ശതമാനം പിന്തുണ വര്‍ധിച്ച് ആകെ പിന്തുണയ്ക്കുന്നവര്‍ നാല് ശതമാനമായി. സോഷ്യല്‍ ഡ്രോമക്രാറ്റുകള്‍ക്ക് ഒരു ശതമാനം ഇടിവാണുള്ളത്. ആകെ പിന്തുണ ഇവര്‍ക്ക് മൂന്ന് ശതമാനം ആണ് സര്‍വെയില്‍ കാണുന്നത്. റീനുയാ പാര്‍ട്ടിക്ക് ഒരു ശതമാനം പിന്തുണ വര്ധിച്ച് രണ്ട് ശതമാനത്തിലെത്തിയിട്ടുണ്ട്. എഎഎ-പിബിപിയ്ക്ക് ഒരു ശതമാനം പിന്തുണ ഇടിഞ്ഞു ആകെ പിന്തുണ രണ്ട് ശതമാനവും ആയി. സര്‍വെയില്‍ പങ്കെടുത്ത ഒമ്പത് ശതമാനം പേര്‍ മാത്രമാണ് ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനമെടുക്കാത്തവര്‍. കഴിഞ്ഞ സര്‍വെയില്‍ ഇത് പന്ത്രണ്ട് ശതമാനം ഉണ്ടായിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: