ഗര്‍ഭസ്ഥ ശിശുവിന്‍റെ ജീവിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപിടിക്കുന്നവര്‍ക്ക് പിന്തുണ നല്‍കണമെന്ന് എല്‍ഫിനിലെ ബിഷപ്പ്

ഡബ്ലിന്‍: ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്ന പാര്‍ട്ടികള്‍ക്കോ  സ്ഥാനാര്‍ത്ഥികള്‍ക്കോ   കത്തോലിക്ക് വിശ്വാസികള്‍ക്ക് വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് എല്‍ഫിനിലെ ബിഷപ്പ്.  ഗര്‍ഭഛിദ്ര വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ പരാമര്‍ശങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് ബിഷപ്പ് കെവിന്‍ ഡോറാനും ആര്‍ച്ച് ബിഷപ്പ് മൈക്കിള്‍ നീറിയുമായിരുന്നു. ഞായറാഴ്ച്ച കോര്‍ക്ക് ബിഷപ്പ് ജോണ്‍ ബക്ക്ലി ഗര്‍ഭസ്ഥ ശിശുവിലെ അസ്വാഭാവികത സംബന്ധിച്ച്  കുട്ടി എത്രകാലം ജീവിക്കുമെന്നോ മരിക്കുമെന്നോ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇന്നലെ ബിഷപ്പ് കെവിന്‍ ഡോറാന്‍ ചില കുട്ടികളെ ദീര്‍ഘകാലം ജീവിക്കുമെന്നും മറ്റുള്ളവര്‍ ഹ്രസ്വ കാലത്തേക്ക് മാത്രമേ ജീവിച്ചിരിക്കൂവെന്നും എന്നാല്‍ ക്രിസ്ത്യാനികളെ സംബന്ധിച്ച് ജീവന്റെ മൂല്യം ഒരു പോലെയാണെന്നും വ്യക്തമാക്കി. കുട്ടികള്‍ എങ്ങനെയായാലും സ്നേഹവും പരിചരണവും അര്‍ഹിക്കുന്നവരാണെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.  രക്ഷിതാക്കള്‍ക്ക്  ശരിയായ പിന്തുണ ലഭിക്കണമെന്നും ചികിത്സ നല്‍കാന്‍ സൗകര്യം ഉണ്ടാകണമെന്നും വ്യക്തമാക്കുകയും ചെയ്തു.  ചില രാഷ്ട്രീയ കക്ഷികളും വ്യക്തികളും പരസ്യമായി തന്നെ ഗര്‍ഭഛിദ്ര സൗകര്യം ലഭിക്കുന്നതിനെ അനൂകൂലിക്കുന്നവരാണ്.  ചിലരാകട്ടെ വൈദ്യസഹായത്തോടെയുള്ള മരണത്തിനും അനൂകൂലമാണ്.

രാഷ്ട്രീയക്കാരെ ജീവന്‍റെ വില ബോധ്യപ്പെടുത്താന്‍സാധിക്കണം.  ജീവനെ പ്രോത്സാഹിപ്പിക്കുന്ന സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കഴിയുകയാണ് വേണ്ടതെന്നും  ഇത് ചെയ്യുന്നവരെയാണ് സജീവമായി പിന്തുണക്കേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. ജീവനെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്തില്ലെങ്കില്‍  സമൂഹത്തിന്‍റെ എല്ലാതുറയും ദുര്‍ബലമാകുമെന്ന് ആര്‍ച്ച് ബിഷപ്പ് മൈക്കിള്‍ നീറി അഭിപ്രായപ്പെട്ടു. എട്ടാം ഭരണഘടനാ ഭേദഗതി ഗര്‍ഭിസ്ഥ ശിശുവിന്‍റെ ജീവിക്കാനുള്ള അവകാശത്തെ ഉറപ്പ് പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.   ചിലര്‍ ഇത് മാറ്റുന്നതിന വേണ്ടി തിരഞ്ഞെടുപ്പില്‍ രംഗത്ത് വരുന്നത്  ഖേദകരമാണെന്നും ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.

എസ്

Share this news

Leave a Reply

%d bloggers like this: