കൂട്ടുകക്ഷി ഭരണത്തിനാണ് ശ്രമിക്കുകയെന്ന് എന്‍ഡ കെന്നി

ഡബ്ലിന്‍: ഏക പാര്‍ട്ടി ഭരണത്തിന് പകരം കൂട്ടുകക്ഷി ഭരണത്തിനാണ് ശ്രമിക്കുകയെന്ന് പ്രധാനമന്ത്രി എന്‍ഡകെന്നി. മുതിര്‍ന്ന ഫിനഗേല്‍ മന്ത്രിമാരിലൊരാള്‍ ഫിനഗേല്‍ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പിന് ശേഷം നിലനില്‍ക്കണം എന്നില്ലെന്ന് അഭിപ്രായപ്പെട്ടതിന് തൊട്ട് പിറകയൊണ് കെന്നിയുടെ പ്രതികരണവും വന്നിരിക്കുന്നത്. തുടര്‍ച്ചയായി വരുന്ന അഭിപ്രായ സര്‍വെകളില്‍ ഫിനഗേലിന് പിന്തുണ കുറയുന്നതാണ് കാണുന്നത്.

കെന്നിയുടെ ഇപ്പോഴത്തെ പ്രസ്താവനയില്‍ നിന്ന് ഒറ്റക്ക് ഭരണം പിടിക്കാമെന്ന സ്വപ്നം പാര്‍ട്ടി ഉപേക്ഷിച്ചെന്നതിന്‍റെസൂചനകൂടിയായി കരുതാവുന്നതാണ്. ഏക പാര്‍ട്ടിയിലുള്ള സര്‍ക്കാര്‍ അവരുടെ രീതിയിലായിരിക്കും ജനങ്ങളെ എടുക്കാനുള്ള സാധ്യത കൂടുതലാണെന്നും അഭിപ്രായപ്പെട്ടിരുന്നു കെന്നി. അതേ സമയംതന്നെ അഭിപ്രായ സര്‍വെയിലെ ഇടിവിനെ കുറിച്ച് ആശങ്കയില്ലെന്നും വ്യക്തമാക്കിയിരുന്നു. മത്സരിത്തെകുറിച്ച് നേരത്തെ കെന്ന് കടുപ്പം തന്നെയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 26 ജനങ്ങള്‍ക്ക് തീരുമാനിക്കാനുള്ളത് ഭരണം സ്ഥിരതയുള്ളതാകണോ അതോ പ്രതിസന്ധി നിറഞ്ഞതായിരിക്കണോ എന്നാണ്. സാമ്പത്തികമേഖലയുടെ തിരിച്ച് വരവ് എല്ലാവര്‍ക്കും അനുഭവപ്പെട്ടിട്ടില്ലെന്നത് തനിക്ക് നല്ലപോലെ അറിയാമെന്നും കെന്നി പറയുന്നുണ്ട്. അത് കൊണ്ട് തന്നെ വരുന്ന സര്‍ക്കാരിന് സ്ഥിരതയാണ് വേണ്ടത്.

ഫിയോന ഫെയ്ലുമായി സംഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ആ വഴിക്ക് ചിന്തിക്കുന്നില്ലെന്ന് കെന്നി പ്രതികരിക്കുകയും ചെയ്തു. ഫിയോന ഫേല്‍ പാഠങ്ങള്‍ പഠിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി കെന്നി. യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് എടുത്ത് കളയുന്നത് സംബന്ധിച്ച് വീണ്ടും കെന്നി ഉറപ്പ് പറയുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തര്‍ദേശീയ സംഘടനകലുടെ മുന്നറിയിപ്പുണ്ടെങ്കിലും അത് അവഗണിക്കാനാണ് കെന്നിയുടെ തീരുമാനം.

എസ്

Share this news

Leave a Reply

%d bloggers like this: