പോര്‍ട്ടലോയിസ് മെയില്‍ സെന്ററില്‍നിന്നും 80,000 യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി

ഡബ്ലിന്‍: പോര്‍ട്ടലോയിസ് മെയില്‍ സെന്ററില്‍നിന്നും 80,000 യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. റവന്യു വകുപ്പിന്റെ സ്റ്റെല്ല എന്ന നായയാണ് മയക്കുമരുന്ന് കണ്ടുപിടിക്കാന്‍ ഉദ്യോഗസ്ഥരെ സഹായിച്ചത്.

ഇന്നലെയായിരുന്നു സംഭവം.സൗത്ത്ഈസ്്റ്റ് ആഫ്രിക്കയില്‍നിന്നും ഡബ്ലിനിലെ ഒരു അഡ്രസിലേക്കുവന്ന പാഴ്‌സല്‍ കണ്ടപ്പോള്‍ സ്‌റ്റെല്ല സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പരിശോധിക്കുമ്പോഴാണ് 4 കിലോവരുന്ന ഹെര്‍ബര്‍ കന്നാബിസ് പാഴ്‌സലില്‍ കണ്ടെത്തിയത്.
അന്വേഷണം പുരോഗമിക്കുകയാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: