ഓപ്പറേഷന്‍ തോറിന്റെ ഭാഗമായി 16പേരെ അറസ്റ്റ് ചെയ്തു

 

ഡബ്ലിന്‍: കോ കില്‍കെന്നിയില്‍ 16 മോഷ്ടാക്കളെയും പിടിച്ചുപറിക്കാരെയും അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ തോര്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് മേഷ്ടാക്കളെ പിടികൂടിയത്.16 പേരെയും വാറന്റോടുകൂടി അറസ്റ്റ് ചെയ്തതോടൊപ്പം നിരവധിപേരോട് കോടതി മുമ്പാകെ ഹാജരാകാനും ഗാര്‍ഡ അറിയിച്ചിട്ടുണ്ട്.
ഗാര്‍ഡയും അഗ്രിക്കള്‍ച്ചര്‍ വകുപ്പും കൂട്ടായി നടത്തിയ അന്വേഷണത്തില്‍ കില്‍കെനിയിലെ ചതുപ്പുപ്രദേശത്തുനിന്നും മോഷ്ടിച്ച 30 കുതിരകളെ കണ്ടെത്തിയിരുന്നു. കുതിരകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: