പ്രസവാവധി നല്‍കുന്നതില്‍ അയര്‍ലന്‍ഡ് മുമ്പില്‍, പ്രസവാവധി സമയത്ത് വേതനം നല്‍കുന്നതില്‍ പിന്നിലും

ഡബ്ലിന്‍: യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പ്രസവാവധി നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് അയര്‍ലന്‍ഡ്.എന്നാല്‍ പ്രസവാവധിയുടെ സമയത്ത് വേതനം നല്‍കുന്നതില്‍ ഏറ്റവും പുറകിലും അയര്‍ലന്‍ഡാണെന്ന് പുതുതായി തയ്യാറാക്കിയ സര്‍വ്വേയില്‍ പറയുന്നു.

15 യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസിലുമാണ് പഠനം നടത്തിയത്. ഇതില്‍ ലണ്ടനാണ് ഏറ്റവും കൂടുതല്‍ പ്രസവാവധി നല്‍കുന്ന രാജ്യം.അയര്‍ലന്‍ഡാണ് ലണ്ടന്‍ കഴിഞ്ഞ് ഏറ്റവും പ്രസവാവധി നല്‍കുന്ന രാജ്യം. 42 ആഴ്ചയാണ് അയര്‍ലന്‍ഡില്‍ സ്ത്രീകള്‍ക്ക് മൊത്തം പ്രസവാവധി ലഭിക്കുക. ഇതില്‍ 26 ആഴ്ചയുടെ പ്രസവാവധിക്ക് ശമ്പളവും നല്‍കും. ലണ്ടനില്‍ മൊത്തം 52 ആഴ്ചയും ജര്‍മനിയിലും സ്വീഡനിലും 14 ആഴ്ചയുമാണ് ലഭിക്കുക. യുഎസില്‍ പ്രസവാവധി സംബന്ധിച്ച് കൃത്യമായ ശമ്പള പ്രസവാവധി നിലവിലില്ല.

ഗ്ലാസ്‌ഡോര്‍ കരിയര്‍ വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

തൊഴിലാളികളുടെ നേട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അയര്‍ലന്‍ഡ് ഏറ്റവും പുറകിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സാവവധി നല്‍കുന്നതിലും തൊഴിലില്ലായ്മയെ നേരിടുന്നതിലുമാണ് അയര്‍ലന്‍ഡ് മോശം പ്രകടനം കാഴ്ചവെക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രസവാവധി നല്‍കിവരുമ്പോഴും ഏറ്റവും കുറവ് പെയ്ഡ് അവധിയാണ് അമ്മമാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്റ്‌സ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രസവാവധി സമയത്ത് 100 ശതമാനം വേതനവും ലഭിക്കുന്നുണ്ട്.

എന്നാല്‍ അയര്‍ലന്‍ഡിലും ഓസ്ട്രിയ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്റ്, യുഎസ് എന്നിവിടങ്ങളിലൊന്നും
പിതൃത്വാവധി നല്‍കുന്നില്ല. എന്നാല്‍ സെപ്തംബര്‍ മുതല്‍ അയര്‍ലന്‍ഡില്‍ രണ്ടാഴ്ചത്തെ പിതൃത്വാവധി നല്‍കാന്‍ ഒരുങ്ങുകയാണ്. ഫിന്‍ലന്റിലാണ് ഏറ്റവും കൂടുതല്‍ പിതൃത്വാവധി നല്‍കുന്നത് 45 ദിവസം.

രക്ഷിതാക്കള്‍ക്ക് അവധി നല്‍കുന്നതില്‍ അയര്‍ലന്‍ഡ് മോശം പ്രകടനം തെന്നയാണ് കാഴ്ചവെക്കുതെന്നും സര്‍വ്വേയില്‍ പറയുന്നു. 18 ആഴ്ച ശമ്പളമില്ലാത്ത അവധി നല്‍കുന്നുണ്ടെങ്കിലും ഈ സമയം അയര്‍ലന്‍ഡില്‍ ശമ്പള അവധി നല്‍കുന്നില്ല.

വാര്‍ഷികാവധി നല്‍കുന്ന കാര്യത്തിലും അയര്‍ലന്‍ഡ് മറ്റ് രാജ്യങ്ങളേക്കാള്‍ പുറകിലാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: