യൂറോപ്യന്‍ യൂണയനില്‍ നിന്ന് കുടിയേറുന്നവരുടെ ക്ഷേമ ആനുകൂല്യം കുറയ്ക്കുന്നത് ചൈല്‍ഡ് ബെനഫിറ്റില്‍ മാത്രം മതിയെന്ന് അയര്‍ലന്‍ഡ്

ഡബ്ലിന്‍: കുടിയേറുന്നവരുടെ ആനുകൂല്യം പിരമിതപ്പെടുത്തുന്നതിനുള്ള നിര്‍ദേശം ചൈല്‍ഡ് കെയര്‍ ബെനഫിറ്റിന് മാത്രം ബാധകമാക്കുന്നത് മുന്നോട്ട് വെച്ച് പബ്ലിക് എക്സ് പെന്‍ഡീച്ചര്‍ മന്ത്രി ബ്രണ്ടന്‍ഹൗളിന്‍. യൂറോപ്യന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഹൗളിന്‍. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ട് പോകുന്നതുമായി ബന്ധപ്പെട്ട് വിവിധ ആനൂകൂല്യങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് യൂറോപ്യന്‍യൂണിയന്‍ രാജ്യങ്ങള്‍ ഏത് വിധത്തില്‍ നല്‍കണമെന്നത് സംബന്ധിച്ച് ചര്‍ച് നടക്കുകയാണ്.

യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് ആനൂകൂല്യം പരിമിതപ്പെടുത്തുന്നത്  ചൈല്‍ഡ് ബെനഫിറ്റിന് മാത്രം ബാധകമാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശമാണ് ഐറിഷ് മന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യൂറോപ്യന്‍ കമ്മീഷന്‍ അയര്‍ലന്‍ഡ് യൂറോപ്യന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്ക് സാമൂഹ്യക്ഷേമ ആനുകൂല്യം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചിരുന്നു.  പ്രധാനമന്ത്രി എന്‍ഡ കെന്നിയടക്കമുള്ളവര്‍ ബ്രസല്‍സില്‍ യോഗം ചേരുന്നുണ്ട്.

ഈ വര്‍ഷം ബ്രിട്ടന്‍പുറത്ത് പോകുന്നത് സംബന്ധിച്ച് ഹിത പരിശോധന നടത്തുമെന്നാണ് കരുതുന്നത്.  അയര്‍ലന്‍ഡില്‍ ചൈല്‍ഡ് ബെനഫിറ്റ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതാണ്.  മറ്റ് ബനെഫിറ്റുകള്‍ ഇന്‍ഷുറന്‍സിനെ അടിസ്ഥാനപ്പെടുത്തിയാണുള്ളത്. സോഷ്യല്‍ ഇന്‍ഷുറന്‍സ് ഫണ്ട് നല്‍കുന്നവര്‍ക്ക് ഇത് മൂലം പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് കരുതുന്നതായും വ്യക്തമാക്കി.

ചര്‍ച്ചകളില്‍ യൂറോപ്യന്‍ കുടിയേറ്റക്കാരുടെ വര്‍ക്ക് ബെനഫിറ്റ് പരിമിധപ്പെടുത്തുന്നതായിരിക്കും ഏറ്റവും പ്രയാസകരമായി മാറുക. ബ്രിട്ടന് പുറത്ത് ജീവിക്കുന്ന കുട്ടികള്‍ക്ക് ചൈല്‍ഡ് ബെനഫിറ്റിനും പരിമിതി പറയുന്നത് ചര്‍ച്ചകളില്‍ ബുദ്ധിമുട്ട് നേരേടുന്നതിന് വഴിവെയ്ക്കും.  ചര്‍ച്ചകള്‍  വിജയിക്കുമെന്ന് ഉറപ്പില്ലെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ടസ്കും പറയുന്നത്. ബ്രിട്ടന്‍ കുടിയേറ്റക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നതിന് ന്യായമായ ഒരു കാരണം കണ്ടെത്തുകയാണ് യൂറോപ്യന്‍ കമ്മീഷനെ സംബന്ധിച്ച് ഇപ്പോഴത്തെ പ്രതിസന്ധി.‌‌

എസ്

Share this news

Leave a Reply

%d bloggers like this: