വാരാന്ത്യത്തില്‍ തുടര്‍ച്ചയായ മഴയ്ക്ക് സാധ്യത

 

ഡബ്ലിന്‍:അയര്‍ലന്‍ഡില്‍ പല ഭാഗങ്ങളിലും ഈ ആഴ്ചയുടെ അവസാനം തുടര്‍ച്ചയായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഐറിന്‍ അറിയിച്ചു. കാര്‍മേഘത്താല്‍ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും പൊതുവെ അനുഭവപ്പെടുക. കാറ്റിനും സാധ്യതയുണ്ട്. 8 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഉയര്‍ന്ന താപനില. മിക്കയിടങ്ങളിലും ഇന്ന് രാത്രി മുഴുവന്‍ വരണ്ട കാലാവസ്ഥയായിരിക്കും. എന്നാല്‍ ഇന്ന് രാത്രി വടക്കന്‍ അല്‍സ്റ്ററില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചാറ്റല്‍മഴയും ഉണ്ടായേക്കാമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

പടിഞ്ഞാറന്‍ മേഖലയില്‍ അര്‍ദ്ധരാത്രിയോട് കൂടി തുടങ്ങുന്ന തുടര്‍ച്ചയായ മഴ രാവിലയോട് കൂടി മിക്ക ഭാഗത്തേക്കും പരക്കും. പടിഞ്ഞാറന്‍ കാറ്റും ചാറ്റല്‍ മഴയുമായിരിക്കും ഉണ്ടാവുക. 3 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താലനില അനുഭവപ്പെടുക.
ശനിയാഴ്ച എല്ലാ പ്രദേശങ്ങളിലും മൂടികെട്ടിയ കാലാവസ്ഥയും ചാറ്റല്‍ മഴയുമായിരിക്കും അനുഭവപ്പെടുക. തുടര്‍ച്ചയായ മഴയായിട്ടും അനുഭവപ്പെടും. മണ്‍സ്റ്റര്‍,തെക്കന്‍ ലെയ്ന്‍സ്റ്റര്‍ എിവിടങ്ങളിലും പ്രധാനമായും നീണ്ടുനില്‍ക്കുന്ന മഴ വടക്കന്‍ മേഖലകളില്‍ ഇടവിട്ടിടവിട്ടായിരിക്കും അനുഭവപ്പെടുക. 7 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും വടക്കന്‍ പ്രദേശങ്ങളില്‍ താപനില അനുഭവപ്പെടുക. തെക്കന്‍ ഭാഗങ്ങളില്‍ 10 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില അനുഭവപ്പെട്ടേക്കാം. പടിഞ്ഞാറന്‍ കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തണുത്ത കാലാവസ്ഥയായിരിക്കും രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഉണ്ടാവുക. എന്നാല്‍ പൊതുവെ മിതമായ കാലാവസ്ഥായായിരിക്കും വടക്കന്‍ പ്രദേശങ്ങളില്‍.

വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഞായറാഴ്ച

ഞായറാഴ്ചയും മഴ തുടര്‍േക്കാമെന്ന് മെറ്റ് ഐറിന്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് വെള്ളം കെട്ടിനില്‍ക്കാനുള്ള സാധ്യതയുണ്ട്. രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ ചെറിയ തോതിലുള്ള മഴയാണ് അനുഭവപ്പെടുക. വടക്കന്‍ മേഖലകളില്‍ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും തണുപ്പായിരിക്കും. 5 മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. പടിഞ്ഞാറന്‍ കാറ്റും വീശിയേക്കും.

തിങ്കളാഴ്ച തണുത്ത കാലാവസ്ഥയായിരിക്കും. തണുത്തുറഞ്ഞ മഞ്ഞായിരിക്കും തിങ്കളാഴ്ച. പ്രസന്നമായ കാലാവസ്ഥയായിരിക്കുമെങ്കിലും മഞ്ഞുവീഴ്ചയും ഉണ്ടായേക്കാം. 5 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ താപനിലയായിരിക്കും അനുഭവപ്പെടുക.

Share this news

Leave a Reply

%d bloggers like this: