നരഹത്യക്കേസ്: സല്‍മാന്‍ ഖാന് സുപ്രീംകോടതി നോട്ടീസ്

 

ന്യൂഡല്‍ഹി: 2002ലെ നരഹത്യക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്. സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് നടപടി. ആറാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ജെ എസ് കെഹാര്‍, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സല്‍മാന് വേണ്ടി കോടതിയില്‍ ഹാജരായത്. കേസില്‍ ഒരു സാക്ഷി മാത്രമേയുള്ളൂവെന്നും അയാളുടെ മൊഴി വിശ്വസനീയമല്ലെന്നും സിബല്‍ വാദിച്ചു. എന്നാല്‍ അപകട സമയം സല്‍മാന്‍ ഖാന്‍ െ്രെഡവര്‍ സീറ്റിലുണ്ടായിരുന്നതായി നിരവധി ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി അറ്റോണി ജനറല്‍ മുകുള്‍ രോഹത്ഗി വാദിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: