കൊച്ചി സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടം ഉദ്ഘാടനം ഇന്ന്

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11ന് കാക്കനാട് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഎഇ ക്യാബിനറ്റ്കാര്യ മന്ത്രിയും ദുബയ് ഹോര്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല് ഗര്‍ഗാവി, ദുബയ് ഹോള്‍ഡിങ് വൈസ് ചെയര്മാനും എംഡിയുമായ അഹമ്മദ് ബിന്‍ബ്യാത്, മന്ത്രിയും സ്മാര്‍ട്ട് സിറ്റി ചെയര്‍മാനുമായ പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സ്മാര്‍ട്ട് സിറ്റി ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം എ യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയര്‍മാന് സണ്ണി വര്‍ക്കി, ഐബിഎസ് ചെയര്‍മാന് വി കെ മാത്യൂസ്, സിഎസ്ഇഇസഡ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ എ.എന്‍ സഫീന, സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ് ചടങ്ങില്‍ സംബന്ധിക്കും.

നിര്‍മാണം പൂര്‍ത്തിയായ ആദ്യ ഐടി ടവറിലെ 75ശതമാനം സ്ഥലത്തു 27 ഐടി കമ്പനികള് സ്ഥലമെടുത്ത് കഴിഞ്ഞതായി സ്മാര്ട്ട് സിറ്റി കൊച്ചി ഇടക്കാല സിഇഒ ഡോ. ബാജു ജോര്ജ് പറഞ്ഞു. ഈ കമ്പനികള് പലതും അവയുടെ ഫിറ്റൗട്ട് ജോലികളും ആരംഭിച്ചുകഴിഞ്ഞതിന്റെ പശ്ചാത്തലത്തില് ഇവയെല്ലാം മൂന്ന് നാലു മാസത്തിനുള്ളില് പൂര്‍ണതോതില് പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: