പൊതുമേഖലയിലെ വേതനവര്‍ധനവിനെക്കുറിച്ച് വ്യക്തമാക്കാതെ ഫിയോന ഫേല്‍

ഡബ്ലിന്‍: പൊതുമേഖലയിലെ വേതന വര്ധന പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് ഫിയോന ഫേല്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഫിന ഗേലാകട്ടെ പ്രകടന പത്രികയില്‍ പൊതുമേഖ വേതനത്തിന്‍റെ കാര്യം വ്യക്തമാക്കാത്തതിനാല്‍ ഇപ്പോഴത്തെ ലാന്‍സ്ഡൗണ്‍ എഗ്രിമെന‍്റ് കഴിഞ്ഞാല്‍ എന്തുചെയ്യുമെന്നുള്ളത് അറിയാനാകാത്ത സാഹചര്യമാണുള്ളതെന്ന് വിമര്‍ശനവുമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന് പ്രകടന പത്രികയില്‍ വേതന കാര്യം ഉള്‍പ്പെടുത്താത്തിനെ കുറിച്ച് പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ ആന്‍റ് റിഫോം വക്താവ് സിയാന്‍ ഫ്ലെമിങ് വിശദീകരണവുമായിരംഗത്തെത്തി.

വേതനം സംബന്ധിച്ച് ഒരു നിശ്ചിത നിരക്ക് മുന്നോട്ട് വെയ്ക്കുന്നത് ശരിയാവില്ലെന്നാണ് ധനകാര്യമന്ത്രി മൈക്കിള്‍ നൂനാണ്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടികാണിച്ചു. ഇത്തരത്തില്‍ നിരക്ക് വെച്ചാല്‍ അത് ചര്‍ച്ചകള്‍ ചെയ്ത് തീരുമാനിത്തിലെത്തുകയെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാവുമെന്നും മന്ത്രി ചൂണ്ടികാണിച്ചിരുന്നു.ഈ സഹചര്യത്തില്‍ സമയം ഫിയോന ഫേല്‍ 2019 പൊതുമേഖലയില്‍ ഏത് വിധമായിരിക്കും ചെലവഴിക്കലെന്ന് വ്യക്തമാക്കാത്തതിന് വിമര്ശിക്കുന്നത് അടിസ്ഥാനമില്ലാത്തതാണെന്നും കുറ്റപ്പെടുത്തി.

സാമ്പത്തിക തിരിച്ചടിയുടെ കാലത്തെ ചെലവ് നിയന്ത്രണത്തിന്‍റെ ഭാഗമായി വേതനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കുറവും മറ്റ് ആനൂകൂല്യങ്ങളിലെ നിയന്ത്രണവുമെല്ലാം എടുത്തു കളയുമെന്ന് ഫിയോന ഫേല്‍ പറയുന്നുണ്ട്. അന്നെടുത്ത അടിയന്തര നടപടികള്‍ പിന്‍വലിച്ച ശേഷം ഭാവിയിലെ വേതനം സംബന്ധിച്ച് യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും ഫ്ലെമിങ് വ്യക്തമാക്കുന്നു. രണ്ട് ബില്യണ്‍ യൂറോയെങ്കിലും ചെലവ് വരുന്നതായിരിക്കും ഈ നടപടികള്‍.

ലേബര്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ പത്രികയില്‍ 2018ലേക്കുള്ള വേതനങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും വ്യക്തമാക്കുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: