എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലെ തിരക്ക് യുഎല്‍ ആശുപത്രി ഗ്രൂപ്പ് ക്ഷമ ചോദിച്ചു

ഡബ്ലിന്‍: യുഎല്‍ ആശുപത്രി ഗ്രൂപ്പ് രോഗികളോട് ക്ഷമ ചോദിച്ച് രംഗത്തെത്തി. ലിമെറികിലെ മൂന്ന് ആശുപത്രികളിലെ മേല്‍നോട്ടം വഹിക്കുന്നവരാണിവര്‍.  .യൂണിവേഴ്സിറ്റി ആശുപത്രി ലിമെറിക്കിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് ക്ഷമ പറഞ്ഞ് ഗ്രൂപ്പ് രംഗത്ത് എത്തയിരിക്കുന്നത്.  നരകം പോലെയാണ് ആശുപത്രിയുടെ അവസ്ഥയെന്ന് വെളിപ്പെടുത്തല്‍ വന്നിരുന്നു. ദിവസം 220 പേരെങ്കിലും ചുരങ്ങിയത് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ എത്തുന്നുണ്ട്.

സെന്‍റ് ജോണ്‍സ് ആശുപത്രി ലിമെറിക് , ക്ലെയര്‍, നെനാഗ്, ടിപ്പറേറി  എമര്‍‌ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റുകള്‍ നേരത്തെ അടച്ച്പൂട്ടിയിരുന്നു.  നൂറ് കണക്കിന് രോഗികളെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഉള്ളത്.  തിങ്കളാഴ്ച്ച 33 രോഗികളാണ് ഒരു നഴ്സിന് വേണ്ടി കാത്തിരിക്കേണ്ടി വന്നിരുന്നത്. ട്രോളികളില്‍ ചികിത്സ തേടിയവര്‍ 36 പേരും കഴിഞ്ഞ ആഴ്ച്ച 54 പേരും ആയിരുന്നു. യുഎച്ച്എല്ലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റ്  വളരെ ചെറുതാണെന്ന് യുഎല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചൂണ്ടികാണിക്കുന്നുണ്ട്.

എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റാകട്ടെ ഏറ്റവും തിരക്കേറിയതുമാണ് അറുപതിനായിരത്തോളം പേരാണ് വാര്‍ഷികമായി വരുന്നത്. ശരാശരി 160 പേര്‍ എത്തുന്നുണ്ടെന്ന് വ്യക്തം. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ 200 പേര്‍ വരെ ദിവസം എത്തുന്ന രീതിയില്‍ വര്‍ധനവും വരാവുന്നതാണ്.  വ്യാഴാഴ്ച്ച രാവിലെ എട്ട് മുതല്‍ വെള്ളിയാഴ്ച്ച രാവിലെ എട്ട് വരെയുള്ള സമയത്തിനുള്ളില്‍ 179 പേരാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ എത്തിയിരുന്നത്. രാത്രിയില്‍ മാത്രം എഴുപതോളം രോഗികളെത്തിയിരുന്നു. കഴിഞ്ഞരണ്ട് മാസത്തിനിടെ കിടക്കളുടെ എണ്ണം നാല്‍പതില്‍ അധികമായി കൂട്ടിയിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: