കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് പ്രതിഭാ റാണിയുടെ ബെഞ്ചാണ് രാവിലെ 10.30 ന് കേസ് പരിഗണിക്കുക. പാട്യാല കോടതിയില്‍ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ കോടതിയും പരിസരവും കനത്ത പോലീസ് സന്നാഹത്തിലാണ് കേസ് പരിഗണിക്കുക.

ജാമ്യത്തിനായി കഴിഞ്ഞയാഴ്ച്ച സുപ്രിം കോടതിയെ സമീപിച്ചപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. പാട്യാലഹൗസ് കോടതിയുള്‍പ്പെടെയുള്ള കീഴ്ക്കോടതികളില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കനയ്യ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ എല്ലാ കോടതികളിലും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കരുതാനാകില്ലെന്ന് പറഞ്ഞ കോടതി ഹൈക്കോടതിയോട് കേസ് വേഗത്തില്‍ പരിഗണിക്കാന്‍ നിരീക്ഷിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: