ജെഎന്‍യു: വിദ്യാര്‍ഥികള്‍ കീഴടങ്ങണമെന്നു ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ഥികളോടു പോലീസിനു മുന്നില്‍ കീഴടങ്ങണമെന്നു ഡല്‍ഹി ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഉമര്‍ ഖാലിദ്, അനന്ത് പ്രകാശ് നാരായണ്‍, അശുതോഷ് കുമാര്‍, രാമ നാഗ, അനിര്‍ഭന്‍ ഭച്ചാചാര്യ എന്നിവര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.

കീഴടങ്ങാന്‍ തയാറാണെന്നും മതിയായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് പ്രത്യേക ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജി ബുധനാഴ്ചയും വാദം തുടരും.

രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നാലെ വിദ്യാര്‍ഥികള്‍ ഫെബ്രുവരി 12ന് ഒളിവില്‍ പോയിരുന്നു. പിന്നീട് തിരിച്ചെത്തിയ ഇവര്‍ ജെഎന്‍യു കാമ്പസില്‍ കഴിയുകയാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനു കാമ്പസില്‍ കയറാന്‍ പോലീസ് സര്‍വകലാശാല വിസിയുടെ അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: