പാന്റ് നനയുന്നത് വരെ കനയ്യയെ തല്ലിയെന്ന് അഭിഭാഷകര്‍, വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: പോലീസ് കസ്റ്റഡിയില്‍ കനയ്യയെ പാന്റ് നനയുന്നതുവരെ തല്ലിച്ചതച്ചെന്നും ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ചുവെന്നും ബി.ജെ.പി അനുഭാവിയായ വിക്രം സിങ് ചൗഹാന്‍ അടക്കമുള്ള അഭിഭാഷകരുടെ വെളിപ്പെടുത്തല്‍. ഒരു ടി.വി ചാനല്‍ നടത്തിയ ഒളിക്യാമറാഓപ്പറേഷനിലാണ് ബി.ജെ.പി അഭിഭാഷകരുടെ വെളിപ്പെടുത്തല്‍. ചൗഹാനെക്കൂടാതെ യശ്പാല്‍ സിങ്, ഓം ശര്‍മ്മ എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്.

മൂന്നുമണിക്കൂറോളം ഞങ്ങളവനെ തല്ലിച്ചതച്ചു. പാന്റില്‍ മൂത്രമൊഴിക്കും വരെ തല്ലുന്നത് തുടര്‍ന്നു. ഒടുവില്‍ അവനെക്കൊണ്ട് ഭാരത് മാതാ കീ ജയ് വിളിപ്പിച്ച ശേഷമാണ് തല്ലുന്നത് നിര്‍ത്തിയത്. അവനെ ഞങ്ങള്‍ വെറുതെ വിടില്ലെന്നും ചൗഹാന്‍ പറയുന്നുണ്ട്. അവനെതിരെ പെട്രോള്‍ ബോംബ് ഉപയോഗിക്കേണ്ടിവന്നാല്‍ അതും ഉപയോഗിക്കും. കൊലപാതകക്കുറ്റം നേരിടേണ്ടിവന്നാലും സാരമില്ല. പോലീസിന്റെ പൂര്‍ണ പിന്തുണയും ഞങ്ങള്‍ക്കുണ്ട്. പല ഉദ്യോഗസ്ഥരും ഞങ്ങളെ അഭിനന്ദിച്ചിരുന്നു. എന്നെ അറസ്റ്റ് ചെയ്താല്‍ കനയ്യയെ താമസിപ്പിക്കുന്ന ജയിലില്‍ത്തന്നെ പോകും അവിടെവച്ചും അവനെ തല്ലും. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെയും ഉപദ്രവിച്ചിട്ടുണ്ട്. ജെ.എന്‍.യു പ്രൊഫസര്‍മാരെയും ഉപദ്രവിച്ചു. ഈ രാജ്യത്തോട് കൂറില്ലാത്തവരെയെല്ലാം ഉപദ്രവിക്കുമെന്നും യശ്പാല്‍ സിങ് പറയുന്നു.


-എജെ-

Share this news

Leave a Reply

%d bloggers like this: