കാത്തിരുന്ന ഇലക്ഷന്‍ ദിനം വന്നെത്തി: ദ്വീപ് നിവാസികള്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും

 

ഡബ്ലിന്‍: രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും നാളെ പോളിങ്ങ് ആരംഭിക്കുമ്പോള്‍ ഐലന്റ് നിവാസികള്‍ ഒരു ദിവസം നേരത്തെ വോട്ട് രേഖപ്പെടുത്തും. 12 ദ്വീപുകളിലാണ് വോട്ടിങ്ങ് ഇന്നു നടക്കുക. ഡോനെഗല്‍, മായോ, ഗാല്‍വേ എന്നീ ഐലന്റുകളില്‍നിന്നായി ആകെ 2,133 വോട്ടര്‍മാരാണുള്ളത്. ഇവര്‍ ഇന്നുരാവിലെ 7 മണിമുതല്‍ വോട്ട് രേഖപ്പെടുത്തും.

അറന്‍മോര്‍- 516, ഗോള- 25, ഐനിഷ്‌ബോഫിന്‍ (ഡോനിഗല്‍)- 63, ഐനിഷ്ഫ്രീ- 4, ടോറി- 144, ക്ലോയര്‍ ഐലന്റ്-121, ഐനിഷ്ബിഗിള്‍- 29, ഐനിഷ്ടര്‍ക്- 50, ഐനിഷ്‌മോര്‍- 654, ഐനിഷ്മാന്‍- 151, ഐനിഷീര്‍- 200, ഐനിഷ്‌ബോഫിന്‍ (ഗാല്‍വേ)- 176 എന്നിങ്ങനെയാണ് വിവിധ ഐലന്റുകളില്‍നിന്നായി വോട്ട്‌ചെയ്യുന്നവരുടെ എണ്ണം. കൂടാതെ കോര്‍ക്കിലെ ബെര്‍, ക്ലിയര്‍, ഷെര്‍കിന്‍ എന്നിവിടങ്ങളില്‍നിന്നുമായി 450 വോട്ടര്‍മാരുമുണ്ട്.

പ്രതികൂലമായ കാലാവസ്ഥയാണ് ദ്വീപ് നിവാസികള്‍ ഒരുദിവസം നേരത്തെ വോട്ട് രേഖപ്പെടുത്തുന്നതിന് കാരണം. വോട്ടെണ്ണല്‍ ശനിയാഴ്ച്ചആരംഭിച്ച് തിങ്കളാഴ്ച്ചവരെ തുടരാനാണ് സാധ്യത.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: