സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ബജറ്റ്: സുരേഷ് പ്രഭു

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റായിരിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ പ്രഖ്യാപനം. വെല്ലുവിളികള്‍ നിറഞ്ഞ കാലമാണിതെന്നും നിരക്കു വര്‍ധിപ്പിക്കാതെ വരുമാനം കൂട്ടുക എന്നതാണ് റെയില്‍വേയുടെ ലക്ഷ്യമെന്നും മന്ത്രി പ്രഖ്യാപിച്ചു.ബജറ്റ് അവതരണത്തിന്റെ തുടക്കത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
1,84,000 കോടി രൂപയാണ് റെയില്‍വേ വരുന്ന സാമ്പത്തിക വര്‍ഷം വരുമാനം പ്രതീക്ഷിക്കുന്നത്. ശബളക്കമ്മീഷന്‍ മൂലം ചെലവ് 32.9 ശതമാനം കൂടി. എന്നാല്‍ വരുമാനത്തില്‍ 11 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

യാത്ര, ചരക്കു നിരക്കുകള്‍ക്ക് പുറമേ റെയില്‍വേ ഇതര മാര്‍ഗങ്ങളും വരുമാനത്തിനായി തേടും. നിലവിലെ വരുമാന മാര്‍ഗങ്ങള്‍ കാര്യക്ഷമമാക്കും. യാത്രക്കാരുടെ സൗകര്യങ്ങള്‍ റെയില്‍വേ പ്രഥമ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

Share this news

Leave a Reply

%d bloggers like this: