ഡബ്ലിന്‍ബസ് ഡ്രൈവര്‍മാര്‍ക്കിനി റേഡിയോ ഉപയോഗിക്കാന്‍ കഴിയില്ല…പ്രതിഷേധവുമായി യൂണിയന്‍

ഡബ്ലിന്‍: ഡബ്ലിന്‍ബസ് ഡ്രൈവര്‍മാര്‍ക്ക് പുതിയ നിയമം തിങ്കളാഴ്ച്ച മുതല്‍ വരുന്നു. റേഡിയോ കേള്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമം വരുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ യാതൊരു വിധ വിട്ടു വീഴ്ച്ചയും സ്വീകരിക്കേണ്ടതില്ലെന്ന നിലപാടുമായാണ് പുതിയ നിയമം വരുന്നത്.  ബസ് ഡ്രൈവ് ചെയ്യുമ്പോള്‍ റേഡിയോയോ മറ്റോ ഉപയോഗിക്കേണ്ടതില്ലെന്ന കര്‍ശന നിലപാട് പുലര്‍ത്തുന്നതാണ് ചട്ടം.  ഡ്രൈവര്‍മാരില്‍ നിന്ന് ഈ നീക്കത്തിന് എതിര്‍പ്പ് നേരിടുന്നുണ്ട്.

ഡബ്ലിന്‍ബസിന് അയച്ച കത്തില്‍ നാഷണല്‍ ബസ് ആന്‍റ് റെയില്‍ യൂണിയന്‍ നടപടി തീരുമാനം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കുന്നു.  റേഡിയോയും ട്രാന്‍സിസ്റ്ററും നിരോധിത വസ്തുക്കളുടെ പട്ടികയില്‍ വരുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. പുതിചട്ടം നടപ്പാക്കുന്നതിനോട് ഡ്രൈവര്‍മാരോട് ടുവേ റേഡിയോ ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കിയാണ് പാലിക്കാന്‍ ശ്രമിക്കുന്നതെന്നും യൂണിയന്‍ വ്യക്തമാക്കി. വിഷയം വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷന്‍റെ മുമ്പാകെ എത്തിക്കാനാണ് ശ്രമിക്കുന്നത്.  കമ്മീഷന് എഴുതിയ കത്തില്‍ യൂണിയന്‍ഡ്രൈവര്‍മാര്‍ തീരുമാനത്തില്‍ രോഷത്തിലാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ഒരാള്‍ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ റേഡിയോ കേള്‍ക്കുന്നതിന് നിലവില്‍ തടഞ്ഞ് കൊണ്ടുള്ള നിയമമില്ലെന്ന് ഇവര്‍ പറയുന്നു. ഡബ്ലിന്‍ ബസിന് മൊബൈല്‍ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഡ്രൈവ് ചെയ്യുമ്പോള്‍ ഒഴിവാക്കുന്ന നിലപാട് ദീര്‍ഘകാലമായി ഉള്ളതാണ്.  ഡ്രൈവര്‍മാരുടെ സേഫ്റ്റി ട്രെയ്നിങിന്‍റെ ഭാഗവുമാണിത്.

എസ്

Share this news

Leave a Reply

%d bloggers like this: