വാരാന്ത്യത്തോടെ ശൈത്യം വിടപറയും, ഇനി വസന്തത്തിന്റെ നാളുകള്‍

ഡബ്ലിന്‍: ശൈത്യകാലത്തിന് വിടപറഞ്ഞ് വസന്തകാലം അടുത്താഴ്ചയോടെ എത്തുമെന്ന് മെറ്റ് ഐറിന്‍. അതിശൈത്യം അനുഭവപ്പെടുന്ന വാരാന്ത്യത്തിന് ശേഷം ചൊവ്വാഴ്ചയോടെ വസന്തത്തിന് തുടക്കമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങുമെന്നാണ് മെറ്റ് ഐറീന്‍ പ്രവചിച്ചിരിക്കുന്നത്.

ഇന്ന് ശക്തമായ മഴയും ആലിപ്പഴവര്‍ഷവും ഉണ്ടാകും. രാത്രിയില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും അന്തരീക്ഷം പൊതുവെ തെളിഞ്ഞതായിരിക്കും. മൈനസ് ഒരു ഡിഗ്രി മുതല്‍ 1 ഡിഗ്രി വരെയായിരിക്കും കുറഞ്ഞ താപനില.

നാളെ പ്രഭാതം ശൈത്യത്തോടെ ആരംഭിക്കുമെങ്കിലും പൊതുവെ വരണ്ടതും തെളിഞ്ഞതുമായി കാലാവസ്ഥയായിരിക്കും. 6 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഉയര്‍ന്ന താപനില. ഞായറാഴ്ചയും സമാനമായ കാലവസ്ഥയായിരിക്കും. എന്നാല്‍ വൈകുന്നേരം മഴയ്ക്ക് സാധ്യതയുണ്ട്.

തിങ്കളാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെങ്കിലും ചൊവ്വ, ബുധന്‍ ദിവസങ്ങളാകുമ്പേഴേക്കും വസന്തകാലത്തിനുള്ള തുടക്കത്തിന്റെ സൂചനകളുണ്ടാകും. തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ ദിവസങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയേക്കും.

Share this news

Leave a Reply

%d bloggers like this: