ഭരണപക്ഷത്തിന് തിരിച്ചടിയെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; ആദ്യ ഫലം 2 മണിയോടെ

ഡബ്ലിന്‍: 32 ാമത് പാര്‍ലമെന്റിലേക്കുളള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫലങ്ങള്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ പുറത്തുവരും. ഭരണ മുന്നണിക്ക് വന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് എകസിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. വോട്ടര്‍മാര്‍ക്കിടയില്‍ ആര്‍ടിഇ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ കുറയുന്നതായും ഫിനേഗേല്‍, ഫിയന ഫാള്‍, സിന്‍ ഫിന്‍ എന്നീ പാര്‍ട്ടികള്‍ക്ക് ജനപിന്തുണ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിവന്ന വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഭൂരിഭാഗവും ഫിനേഗേല്‍, ഫിയന ഫാള്‍, സിന്‍ ഫിന്‍ പാര്‍ട്ടികളെ പിന്തുണയ്ക്കുന്നത്. 40 ഡയലുകളിലും 225 പോളിങ്ങ് സ്‌റ്റേഷനുകളിലുമായി 4283 പേരിലാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്.

ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ 7.1 ശതമാനമാണ്. അതേസമയം ഫിയന്ന ഫാളിന് 21.1 ശതമാനവും ഷിന്‍ ഫിനിന് 16 ശതമാനവും പിന്തുണയുണ്ട്. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി 11, സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 3.7, ഗ്രീന്‍ പാര്‍ട്ടി 3.6, ഇന്‍ഡിപെന്‍ഡന്റ് അലയന്‍സ് 3, റെനുവ 2.4, എന്നിങ്ങനെയാണ് ഓരോ പാര്‍ട്ടിക്കും വോട്ടര്‍മാരുടെ പിന്തുണ.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: